ആണിനെം പെണ്ണിനെം തീയും വെടിമരുന്നും ആക്കി കുഞ്ഞുംനാളീലെ അകറ്റിയിരുത്തി ,അണിനു ,പെണ്ണൂ ഒരു അതുഭുതവസ്തുവാക്കി കൊടുത്ത ഇവിടുത്തെ വിദ്യാഭാസ സമ്പ്രദായം തന്നെയാണു ഒന്നാം പ്രതി.എനിക്കൊര്മ്മയുണ്ടു. ഞാന്‍ എട്ടാം ക്ലാസ്സ് പകുതിവരെ mixed schollil ആണു പഠിച്ചതു. ഏട്ടാം ക്ലാസ് പകുതിയകുമ്പോഴാണ് ഞങ്ങളുടെ ക്ലാസിലെ പെണ്‍കുട്ടികളെ മുഴുവന്‍ പുതുതായി പണിത പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള സ്കൂളിലേക്കു മാറ്റിയതു. പിന്നീടു, കൂടെ പഠിച്ച കുട്ടികളെ കാണാന്‍ ഞങ്ങള്‍ അങ്ങൊട്ടു വച്ചു പിടിച്ചപ്പോള്‍ അതും പ്രശ്നമാക്കിയവരധ്യാപകര്.നമുക്കു വിലക്കും ഏര്‍പെടുത്തി. ആ വിലക്കു പൊട്ടിക്കാനായി പിന്നെത്തെ ശ്രമം.അത്രയാക്രാന്തക്കാരനല്ലത്തതിനാല് അന്നതിനെ നിലക്കു നിര്‍ത്താന്‍ എനിക്കു കഴിഞ്ഞിരുന്നു. എന്നെപോലെ അല്ലാതിരുന്ന, മൂത്ത ആക്ക്രാന്തക്കാര് അതിനിറങ്ങി തിരിച്ചു അല്ലറ ചില്ലറ അടിയും എടങ്ങാറും ,പുകിലും അന്നുണ്ടാക്കിയിരുന്നു. അതിന്റെ പിന്തുടര്ച്ച തന്നെയാണ് ഇന്നത്തെ ഈ ആക്രാന്തത്തിനു പിന്നിലും..പിന്നെ ഇതു മൊത്തം മലയാളിയുടെ പൊതു ഗുണം എന്നു പറഞ്ഞതു ശരിയൊ? ഇങ്ങു മുംബൈയിലും അത്തരം സംഭവം ഉണ്ടായി.ആക്ക്രാന്തം മൂത്തവര്‍ എവിടെയും ഉണ്ടു എന്നു ചുരുക്കം.പിന്നെ സെക്സിനെ മഹാപാപമായി കണക്കാക്കി കാണുന്ന കപടസദാചാര ബോധം നിലനില്‍ക്കുന്ന ഏതൊരു സമൂൂഹത്തിലും ഇതു സംഭാവ്യമാണു.പണക്കാര്‍ക്കു, സെക്സിനെ അസ്വദിക്കാനുള്ള അനുഭവമാക്കുകയും,പാവപെട്ടവനു അതു ക്രൂരമായി നിഷേധിക്കയും ചെയ്യുന്ന ഇരട്ടതാപ്പ് നയത്തിന്റെ പ്രത്യാഘാതങ്ങളില്‍ ചിലതല്ലെ ഇതൊക്കെയെന്നും ചിന്തിക്കേണ്ടതാണ്.ഇന്നും ,ബസ്സില്‍ സീറ്റു പങ്കിട്ടാല്‍ പോലും ചിതറി പോവുന്ന ചാരിത്ര്യത്തിന്റെ കപട്യത്തിലാണു കേരളത്തിലെ ചില പെണ്ണൂങ്ങള്‍.ഇതു ഒരു കമെന്റില്‍ ഒതുക്കേണ്ടുന്ന വിഷയമല്ലാത്തതിനാല്‍ ,ഒന്നു കൂടി പറഞ്ഞു നിര്‍ത്തട്ടെ. രോഗത്തിനു ചികിത്സക്കുന്നതൊടൊപ്പം അത്ര തന്നെ പ്രധാനാമാണു രോഗഹേതു എന്തന്നറിഞ്ഞു അതിനും കൂടി പ്രതിവിധി കണ്ടെത്തുന്നതു.ഈ വിഷയം ബ്ലൊഗിലെത്തിച്ചതിനും ഇതു ചിന്താവിഷയമാക്കിയതിനും അഭിനന്ദനം രേഖപെടുത്തുന്നു.
നമതു വാഴ്വും കാലം ...... "കൊച്ചിക്കടപ്പുറത്തെ പുതുവത്സരക്കണ്ണീര്" എന്ന പോസ്റ്റിന് നല്കിയ കമെന്റ്
1 comment:
അഭിനന്ദനങ്ങള്‍.
Post a Comment