തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!
തീയല്‍പ്പമൊന്നണച്ചിട്ടും.
കയിലിട്ടിളക്കിയിട്ടും,
അടങ്ങുന്നില്ലിതു
തിളച്ചുമറിഞ്ഞങ്ങരിപ്പു.
കട്ടിയുള്ളോരടപ്പിട്ടു നോക്കി,
ചീറ്റി തെറിക്കുന്നുവശച്ചുറ്റിലൊക്കെയും!.
അടപെടുത്തു മാറ്റിടാം
ഇല്ലേല്‍ വശപിശകാകിലോ?
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!
പാകത നോക്കി വാര്‍ക്കണം
ഇല്ലേല്‍ പശപരുവമായിടും.
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!
വൈദഗ്‌ദ്യമൊരല്‍പ്പം വേണം
അടപ്പു ചേര്‍ത്തു വാര്‍ക്ക-
കലത്തിലേക്കതേറ്റുവാന്‍.
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!
വെള്ളം ഊറ്റി വാറ്റിയെടുത്താലതു
ചോറായി!!ഒരു കഥയായി!!!
വെള്ളം അല്‍പമൊന്നൊഴിച്ചിള-
ക്കിയൊന്നെടുത്തെന്നാല്‍
കഞ്ഞിയായി,ക്കവിതയായി!!!
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!
എന്റെ ഉപാസന ബ്ളോഗിലെ "അശ്രുപൂജ": എന്ന കഥക്കവിതക്ക് കമെന്റായി ഇട്ടതു.