Showing posts with label വിടവാങ്ങല്‍. Show all posts
Showing posts with label വിടവാങ്ങല്‍. Show all posts

Monday, January 14, 2008

ഇനി ഇടവേളക്കു ശേഷം!

കണ്ണിനറ്റം നനയുന്നതെന്തെ?
കരളിനറ്റം പുകയുന്നതെന്തെ?
കണ്ഠനാളത്തിലൊരു തേങ്ങല്‍
തളം കെട്ടി തങ്ങുന്നതെന്തെ?
കണ്ടില്ല്ല നാമിതുവരേ.
കേട്ടില്ല, നേരിട്ടു്‌ ചുണ്ടിടയില്‍
നിന്നൂര്‍ന്ന വക്കൊന്നുമിതുവരേ.
എങ്കിലും,
കൈമാറിയനവധി ആശയങ്ങളീ-
ജലകചില്ലിലെഴുതി പതിപ്പിച്ചു്.
വിശാലവാനമതില്‍ ചിതറി പരന്ന
താരക പ്രഭ പേലെ തെളിഞ്ഞും
ചിലതൊട്ടു തെളിയാതെയും
ചിരിതൂകിയിരുന്നല്ലൊ നിത്യ-
മീവഴി ഞാനെത്തുകില്‍!

ഇനിയമാവാസിയല്‍പ്പനാള്‍!
ഇരുട്ടിന്‍ വേലിയേറ്റമിറങ്ങി
പിന്‍ മാറുമ്പോളെത്തുമീ-
വഴി ഞാന്‍ കൂട്ടരെ.
അതുവരേ..
മറക്കാതിരിക്കുക.
ഈ പഥികനേയും.





Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)