പ്രിയ ശ്രീ...,
ബന്നിറ്റ് രണ്ടു വാക്ക് നൊടിഞ്ഞതിനു സന്തോശായിട്ടാ..പൂരക്കടവു എന്ന പ്രയോഗത്തിനു പിന്നില്‍ ചില പ്രേരകങ്ങള്‍ ഉണ്ടു.നമ്മുടെ നാട്ടീലെ പ്രധാന ഉല്‍സവം മാടായി ഭടുകുന്ത ശിവക്ഷേത്രത്തിലെ പൂരംകുളി മഹോല്‍സവമാണു. അവിടെ ഒരു തടാകമുണ്ടു. സംഗതി പ്രക്രുത്യാ ഉള്ള കുളമാണെങ്കിലും, ഞങ്ങളതിനെഭടുകുന്ന പുഴ എന്നാണു വിളിക്കാറു.(അതിനും കാരണമുണ്ടു)അങ്ങിനെ വരുമ്പോള്‍ അതിന്റെ കരയില്‍ അരങ്ങേറുന്നപൂരോല്‍സവം (ഫെബ്രുവരി-മാര്‍ച്ചു മാസം) ചെന്നു കാണാനും പൂര ചന്തയില്‍ വച്ച് ചട്ടീം കലോം മരചെരാപ്പിലയും(ചിരവ),ചൂതു മാച്ചീം(ചൂലു) തടുപ്പേം,മൊറോം(മുറം)ചെരാക്കത്തീം,(അടുക്കള കത്തി)എന്ന് വേണ്ട ഒരു വര്‍ഷത്തേക്കു വേണ്ടുന്ന എല്ലാത്തരം സാധനങ്ങള്‍ വാങ്ങാനും അന്നേദിവസം പോകുന്നതിനു,ഞങ്ങള്‍ വെങ്ങരക്കാര്‍ ചോദിക്കുന്നതു, പൂര ക്കടവത്തു പോന്നില്ലേ എന്നാണു.പക്ഷെ പൂരം കഴിഞ്ഞാല്‍ ,ആ സ്ഥലത്തിനു,പൂരക്കടവ് എന്നു പറയാറുമില്ല.അതു വെറും ഭടുകുന്ത പൊയെം (പുഴ),മടായി പാറെം ആവും.ആ ഒരു നൊള്‍സ്റ്റാള്‍ജിക് ഫീല്‍ ആണു ഈ പേരിനു ആധാരം.പിന്നെ ഫോട്ടൊ ,കുറെ തിരഞ്ഞു നല്ലൊരു റ്റെംപ്ലേറ്റിനായി.കിട്ടാതെ വന്നപ്പോള്‍ ഇതിട്ടു എന്നേയുള്ളൂ.നല്ലേന്തെങ്കിലും ഇണ്ടാപ്പാ നിന്റടക്ക?ഇടാല അതു.(കൊള്ളവുന്ന വെറെ വല്ലതും ഉണ്ടോ നിന്റെ കയ്യില്‍,അതു ഇടാം എന്നു)അധികം നീട്ടുന്നില്ല. വീണ്ടൂം കാണൂലോ.പിന്നെ ആ രായാട്ടാ വിളിക്കു പ്രത്യകം നന്ദീണ്ടൂ ട്ടാ........സ്നേഹപൂര്‍വ്വം രാജന്‍.