"കാലം"എന്ന കവിതക്കു ഇട്ട കമെന്റ്
ഒരോ നിശക്കുമപ്പുറം
നിശ്ചയമൊരു പുലരി
കാത്തിരുപ്പുണ്ടതറിയുക.
ദുഷ്‌ടസ്വപനങ്ങള്‍
നഷ്‌ടമാവട്ടെ നിനക്കെന്നും,
തീര്‍ക്കട്ടെയാ പുലരി
വെള്ളിവെളിച്ചത്തിന്‍
മേലാപ്പുമായെത്തി
സുഖദമാംമൊരു ദിനം!
കണ്ണീരടങ്ങി,
കദനമടങ്ങി,
കളിയും ചിരിയും
വിരുന്നായെത്തുമൊരു
പുലരിയെത്തുംനിശ്ചയം.