ചിലമ്പും,കയ്‌വള,കാല്‍ത്തള-
യരമണി കിലുക്കിയുറഞ്ഞെത്തു
മാ കോമര കാഴ്ച്ച്ചയും,
“ഗോയിന്നാ..ഗോയിന്നാ“യെന്ന
വിളിക്കൊത്തു കൂക്കികൂട്ടരായി
പടിയേറീ വരാറുണ്ടരായെഴുന്നള്ളെത്തു!
മുറ്റം ചാണകമെഴുകി മിനുക്കി
വെണ്ണീറിട്ടു തുടച്ചു മിനുക്കി
നിറയെണ്ണയൊഴിച്ചു
തെളിച്ചൊരു തൂക്കു വിളക്കും,
പടിഞ്ഞാറ്റ പ്പടിവാതിലില്‍
പച്ചരിപ്പാവുകലക്കി,
പാളമുറിച്ചു വരച്ചൊരു കുറിവരയും,
ചേരുമ്പോളെന്തൊരു ചന്തം വീടിന്നു.
കാവില്‍ നിന്നമ്മ വരുന്നതു ഇന്നല്ലോ.
കാഴ്ച്ക കൊടുപ്പതുമിന്നല്ലോ.
കോമരക്കൂട്ടിനായ് കയ്യ്‌വിളക്കും,
കുറിതട്ടുംക്കയ്യിലേന്തി ക്കൂട്ടരുണ്ടു.
മണികിലുങ്ങുമുടവാള്‍
കയ്യിലേന്തിക്കോമരം
ഉറഞ്ഞാടിക്കളമേറീ വീട്ടിലെത്തും.
മഞ്ഞക്കുറിവാരിക്കയ്യിലേകി-
യമ്മതന്‍മൊഴിചൊല്ലും കോമരം
“ഗുണം വരുത്തും പൈതങ്ങളേ..
ഗുണം വരുത്തും...ഗുണം വരുത്തും.”
സങ്കടകെട്ടഴിച്ചു പതം പറഞ്ഞീടുകില്‍,
അമ്മയായശ്വാസമയിട്ടനുഗ്രഹിക്കും.
കാവിലെക്കോമരമെത്തുന്നതിപ്പ്രകാരം
എന്നൊര്‍മ്മയില്‍ തങ്ങിയ ചിത്രങ്ങളും.
ഹൃദയ രേണുക്കള്‍........എന്ന ബ്ലൊഗിലെ “കണ്ണൂര്‍ തിറകളുടെ നാടു“ എന്ന പോസ്സ്റ്റിനിട്ട കമന്റ്