വിഷലിപ്തമായ നദിയാണൂ ഞാന്‍,
അറിയതെയെങ്ങാനും
നിന്‍ പാദസ്വര കൊളുത്തുകളിതിലൊന്നു തൊട്ടാല്‍
നിറം മങ്ങി കറുത്തതു താനെ കരിഞ്ഞു പോകും
ആകാശത്തിലേക്കു തുളഞ്ഞു കയറിയ മുള്ളു മരമാണു ഞാന്‍.
അറിയാതെയെങ്ങാനും
നിന്‍ മുടിയിഴകളതിലുടക്കിയാല്‍
ഇഴ പിരിഞ്ഞിളകി പറിഞ്ഞു പോരും.
ഇനി പറയൂ.....
പ്രണയ ഗീതകം പാടാന്‍
നീയീ വഴിവരുമോ?