Showing posts with label വാക്കുകള്‍ തീപെട്ടി കൊള്ളികള്‍. Show all posts
Showing posts with label വാക്കുകള്‍ തീപെട്ടി കൊള്ളികള്‍. Show all posts

Wednesday, December 5, 2007

വാക്കുകള്‍ തീപെട്ടി കൊള്ളികള്‍

വാക്കുകള്‍ തീപെട്ടി കൊള്ളികള്‍
‍ചിലവ ഒരു ഉരക്കു തന്നെ കത്തുന്നു,
ചിലതാകട്ടെ,
എത്ര ഉരച്ചലും കത്തില്ല.
മറ്റു ചിലതാകട്ടെ,
ഒരു ഉരക്കു മരുന്നു തെറിച്ചു,
ഒരിക്കലും കത്താതെ പോകുന്നു.
അറ്റം പൊടിഞ്ഞാലും
ഉരക്കാം ചിലതപ്പോള്‍
‍പാളിക്കത്തിയെന്നും വരാം.!
ചിലതിതു കത്തില്ല.
നനവിലലിഞ്ഞു
നാണിച്ചിരിക്കും
കത്തി തെളിഞതാകട്ടെ,
ചിലതപ്പൊള്‍ തന്നെ കേട്ടു പോകും.
എന്നാല്‍ ചിലതില്ല ,
കെടാതെ നിന്നങ്ങു കത്തും
കത്തികഴിഞ്ഞും
ചിലതെരിഞിരിക്കും
ചിലതു കരിഞ്ഞാലും
കാര്യമാകും!
നിറച്ചടുക്കി,
ഭദ്രമായ്‌വച്ചീടുകില്‍
ഉപകരിക്കുമിതേതുകൂരിരുട്ടിലും!!

വാക്കുകള്‍
‍തീപെട്ടി കൊള്ളികള്‍!!
സൂക്ഷിക്കാംനമുക്കിതപ്പ്രകാരം!!!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)