രാജപാചകം.-പരിപ്പു കറി.
പ്ലേറ്റില്‍ കാണുന്നതില്‍ തേങ്ങ മാറ്റി വച്ചു ബാക്കിയൊക്കെകറിപാത്രത്തിലാക്കി,പരിപ്പ് വേവാന്‍ പാകത്തില്‍ വെള്ളമൊഴിച്ച് ,ആവശ്യത്തിനു ഉപ്പും,മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക,വെന്തു വരുംബോള്‍ അല്‍പ്പം എരിവിനു,ആവശ്യപ്രകാരം മുള്‍കു പൊടിയും ചേര്‍ക്കുക.ഇതു നന്നായി തിളച്ചു വെന്തു,പരിപ്പു ഉടഞ്ഞ് പരുവമാകട്ടെ,ഈ സമയത്തിനിടെ മാറ്റി വച്ച തേങ്ങ ഒരു നുള്ള് ജീരകവും ചേര്‍ത്തു അധികം മെതിയാതെ അരച്ച് എടുക്കുക,വെന്തുടഞ്ഞ പരിപ്പിലേക്കു ഈ തേങ്ങ അരച്ചതു ചേര്‍ത്തു ഒന്നു നന്നായി തിളപ്പിച്ചു വേവിക്കുക, ആയി! കറിയായി!!,ഇനി ഒന്നു നേരിയതായി അരിഞ്ഞ് വച്ച ഉള്ളി അല്‍പ്പം എണ്ണയില്‍ വറുത്തെടുത്തു കറിയില്‍ ചേര്‍ക്കുകയേ വേണ്ടൂ.
വാഹ്,ക്യാ കറി ഹെ!!!

ഇതു ബ്രെഡിന്റെ,ചപ്പാത്തിയുടെ,ചോറിന്റെ, പ്രത്യേകിച്ച് പച്ചരി ചോറിന്റെ കൂടെ കഴിക്കാന്‍ ബഹുരസമാണു.