Showing posts with label കവിതയൊ?. Show all posts
Showing posts with label കവിതയൊ?. Show all posts

Monday, December 15, 2008

അന്ന വിധി.

അരിഞ്ഞെടുത്ത ധാന്യമതറയിലെത്തും വഴി-
-യെത്ര ധാന്യം ചോര്‍ന്നു പോയി?
അറയില്‍ നിന്നെടുത്ത ധാന്യമതു
വിത്തായൊരുക്കും വഴിയെത്ര
ധാന്യം ചോര്‍ന്നു പോയി?
വിത്തായ ധാന്യമതു
വയലിലെറിയുംബോള്‍
എത്ര ധാന്യം ചോര്‍ന്നു പോയി?
എറിഞ്ഞ വിത്തതു കിളുര്‍ത്ത്
ചെടിയായാടുമിടയെത്ര
ചെടി ചൊടിച്ചു പോയി?
വിളഞ്ഞ ധാന്യമതരിഞ്ഞെടുത്തറ
നിറക്കും വഴിയെത്ര ധാന്യം ചോര്‍ന്നു പോയി?
നിറച്ച ധാന്യമതു കോരിയെടുത്തുണ്ണാനൊരുക്കും
വഴിയെത്ര ധാന്യം ചോര്‍ന്നു പോയി?
വാരിയുരുളയക്കി വായില്‍ തിരുകും
വഴിയെത്രയന്നം ചോര്‍ന്നു പോയി?
ചവച്ചരച്ചിറക്കും മുന്നെ വന്ന
തുമ്മലില്‍ തെറിച്ചകന്നയന്നമതെത്ര?
ഒടുവിലിറക്കനായി നാവില്‍
ബാക്കി വന്നയന്നത്തിലെഴുതി
വച്ചിരിപ്പുണ്ടാം നിന്‍ പേരതു
നിശചയമതു വിധി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)