Showing posts with label ഫോട്ടോ ബ്ലോഗ്-കമെന്റ്. Show all posts
Showing posts with label ഫോട്ടോ ബ്ലോഗ്-കമെന്റ്. Show all posts

Saturday, November 28, 2009

ഒളിച്ചുകളിക്കൊരു കമെന്റെ-2

സുനിലിന്റെ നല്ലെരു ഫോട്ടോഗ്രാഫി ബ്ലോഗായ് “http://nizhalkkoothu.blogspot.com” ലെ http://nizhalkkoothu.blogspot.com/2009/09/blog-post_22.html എന്ന ഫോട്ടോ പോസ്റ്റിനു നല്‍കിയകമെന്റ്


സ്വര്‍ണ്ണത്താഴിക്കുടം പോലൊരു
പൊട്ടണിഞ്ഞവളും സുന്ദരിയായ്
സന്ധ്യാമ്പര സീമയിലവളുടെ
സൌമ്യവദനം ദീപതമായി.
മാഞ്ഞിറങ്ങുന്ന പകലിനുടയാട
യിലരുണവര്‍ണ്ണാര്‍ദ്രമായി തീര്‍ക്കുന്നു
സായന്തനം തന്‍ കരവിരുതു.


ഒളിച്ചുകളിക്കൊരു കമെന്റെ-1

സുനിലിന്റെ നല്ലെരു ഫോട്ടോഗ്രാഫി ബ്ലോഗായ് “http://nizhalkkoothu.blogspot.com” ലെ http://nizhalkkoothu.blogspot.com/2009/10/2.html എന്ന ഫോട്ടോ പോസ്റ്റിനു നല്‍കിയകമെന്റ്


മെല്ലെ ചിണുങ്ങി പറന്നെത്തി
വന്നൊന്നിരുന്നു മുത്തി,
പൂവിന്‍ കന്യാകാത്വമരുമയായി
തുമ്പാല്‍ തൊട്ടെടുത്തെങ്ങോട്ടൊ
പാഞ്ഞോടി പറന്നു പോം
സുന്ദരാ,
നിന്‍ വര്‍ണ്ണചിറകിനരുമയാം
നീലിമയിലീ ചിത്രമിന്നാരെഴുതിവച്ചു!!


ഒളിച്ചുകളിക്കൊരു കമെന്റെ

സുനിലിന്റെ നല്ലെരു ഫോട്ടോഗ്രാഫി ബ്ലോഗായ് “http://nizhalkkoothu.blogspot.com” ലെ

http://nizhalkkoothu.blogspot.com/2009/08/blog-post_22.html എന്ന ഫോട്ടോ പോസ്റ്റിനു നല്‍കിയ കമെന്റ്


പാഞ്ഞോടുന്നോര്‍മ്മകള്‍,
പണ്ടു പാഞ്ഞ്നടന്ന
പാടവരമ്പുകള്‍ തെളിയുന്നോര്‍മയില്‍,
പിടിച്ചെടുത്ത് വാലിനറ്റം
നേര്‍ത്ത നൂലിഴ്കെട്ടി പിടിച്ചു
പാറിപ്പിച്ചും,കല്ലെടുപ്പിച്ചുമീ-
ത്തുമ്പിയെ കളിപ്പിച്ച നാളുകള്‍,
കാഴ്ച്ചയിലിന്നുമിവന്‍
കണ്ണുരുട്ടുന്നെന്നെനോക്കി,
പാവമാവന്‍ കുഞ്ഞു കൌതുക-
ത്തിനാലെന്നെത്ര നൊന്തിരിക്കം.
ഓര്‍ത്തു ചൊല്ലുന്നു ക്ഷമ ഞാന്‍
മാപ്പെനിക്കുന്ന് നീ നല്‍കില്ലയോ.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)