Showing posts with label കഥക്കു ഒരു കമെന്റ്. Show all posts
Showing posts with label കഥക്കു ഒരു കമെന്റ്. Show all posts

Sunday, December 9, 2007

'ദൈവപ്പാതി'ക്കൊരു കമെന്റ്


"ദൈവപ്പാതി (രണ്ടാം ഭാഗം)": കഥക്കു ഒരു കമെന്റായി ഇട്ടതു



മഞ്ഞിറങ്ങി വീണ
ഉഴുന്നു കണ്ടംങ്ങള്‍,
കറുക പുല്ലതിരിടും
നടവരമ്പുകള്‍,
വേലിയതിരുകള്‍
ചുറ്റിയിറങ്ങും നാട്ടുവഴികള്‍,

ഒരോല ചൂട്ടു വെളിച്ചം
വഴികാണിച്ചെന്നെയെത്തിച്ച
തെയ്യക്കാവുകള്‍.
മിന്നിനിറയുന്നോര്‍മ്മകള്‍,
എണ്ണച്ചിരാതിന്‍
‍നേര്‍ത്ത ദീപ്‌തിയില്‍
മങ്ങി തെളിഞ്ഞൊരാ
മുഖത്തെഴുത്തുകള്‍...
കുരുത്തോലയഴകില്‍
പാളി മിനുക്കുംതിളങ്ങുമാ
ചെറു കത്തി വായ്‌ത്തല-
പ്പണി കണ്ടു ,
കണ്ടങ്ങിരുന്നു-റങ്ങി ഞാന്‍!
മുറുകി പെരുകിയ
ചെണ്ടമേളം കേട്ടു-
റക്കത്തിലാരോപറയുന്നു,
തോറ്റമിറങ്ങാനായി.....

വാരിപ്പിടിച്ചെഴുന്നേറ്റിടം
നേടി കണ്ട തോറ്റം
ഉറയുന്നിതിപ്പൊഴും
ഉള്ളിലുണ്ടു!!!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)