ഉണ്ണാനുടക്കാനുറങ്ങാന്‍ കഴിഞ്ഞ ഇരുപതാണ്ടായി ഇടം തന്നു എന്നെ പോറ്റി പരിപാലിച്ച ഈ മുംബൈ നഗരത്തോടു ഞാന്‍ വിട പറയുകയാണു.ഇരുപതു വര്‍ഷങ്ങല്‍ക്കു മുമ്പു ഒരു ഒക്ടോബര്‍ അവസാന വാരം ആണ് ഞാന്‍ ആദ്യമായി മുംബെയില്‍ വരുന്നതു. അന്നു ഇതു ബോംബെ ആയിരുന്നു. പേരു എന്തു തന്നെയായിരുന്നാലും, അന്നും ഇന്നും എനിക്കു ഈ നഗരം എനിക്കു പോറ്റമ്മയാണു. ജീവിതത്തെ ,അതിന്റെ സര്‍വ്വ ജാലകങ്ങളിലൂടെയും എനിക്കു ദൃശ്യമാക്കി തന്ന എന്റെ മുംബൈ,ഞാന്‍ നിന്നില്‍ നിന്നും ഒരു താല്‍ക്കാലിക വിടവാങ്ങലിനൊരുങ്ങുകയാണു.എന്നെ ഞാനാക്കിയ നിന്റെ ദയാവയ്പ്പിനെ മറവിയുടെ ഒരിതള്‍ കൊണ്ടുപോലും എനിക്കു മറച്ചുവെക്കാന്‍ കഴിയില്ല.
നിന്റെ നെഞ്ചിലെ ചൂടും ചൂരും ഊറ്റിയെടുത്തു ഞാനണിഞ്ഞ എത്രയെത്ര വേഷങ്ങള്‍? ഈ അരങ്ങൊഴിഞ്ഞു പോകാനായി ഞനെന്റെ കെട്ടു മുറുക്കുമ്പോള്‍,എന്റെ ഭാണ്ഡത്തിന്റെ കെട്ടിലൊതുങ്ങാതെ പുറത്തെക്കു തള്ളി നില്‍ക്കൂന്ന ആ വേഷ ഭൂഷാദികളുടെ മങ്ങാത്ത നിറപടര്‍പ്പുകള്‍ എന്നെ ഓര്‍മ്മകളുടെ നിലയില്ലാ കയത്തിലേക്കു ഉന്തിയിടുകയാണു.
യവ്വനാരംഭത്തില്‍ ,ഒച്ചവച്ചാര്‍ത്തു കൂട്ടുകൂടിതിമര്‍ത്താടി നടന്ന പകലുകള്‍ പടിയിറങ്ങിയടങ്ങികഴിയുമ്പോള്‍ ,സന്ധ്യയുടെ മുഖം കറുത്തു വരുമ്പോള്‍,മനസ്സൂം വേവലാതിപെട്ടു ഉഴറി പോവുമായിരുന്നു. ആരും കാണാതെ കരഞ്ഞും ,ഉള്ളിലടക്കിയ സങ്കടത്തിന്റെ നെരിപ്പോടുമായി തള്ളി നീക്കിയ ദിനരാത്രങ്ങള്‍.അങ്ങിനെ ആ അസ്വസ്ഥ ദിനങ്ങള്‍ക്കൊടുവില്‍ എനിക്കു മുംബൈലേക്കു വരാന്‍ വിധി വഴിയൊരുക്കുന്നു.
രാപകലുകളുടെ വ്യതിയാനങ്ങള്‍ക്കതീതമായി ഞാന്‍ നടന്നലഞ്ഞ നാട്ടുവഴികള്‍.
ഉച്ച വെയിലിന്റെ തീഷ്ണതയൊടു അറിയാക്കഥ പറഞ്ഞുരസി നില്ല്ക്കുന്ന പാറമുള്ളുകളെ ഗൌനിക്കാതെ ,ചെറുമണിക്കല്ലുകളിലെന്റെ കാലടികളമര്‍ത്തി നടന്നലയുമ്പോള്‍,എന്നൊടു കിന്നാരം പറഞ്ഞകന്ന മാടായിപ്പാറയിലേ മധുരകാറ്റിനോടും,ഞാന്‍ യാത്ര പറഞ്ഞു.
കൌമാരപ്രണയത്തിന്റെ മധുരനൊമ്പരത്തിലുലഞ്ഞു, അന്നാ നാട്ടു വഴിയില്‍ വച്ചു ഞാനവളോടൂ യാത്ര ചോദിച്ചു. പരിഭവവൂം,കണ്ണീരും കൂടാതെ, കൂട്ടിത്തവും,കളിയും വിട്ടുമാറാത്ത അവള്‍ എനിക്കു യാത്രാനുമതി തന്നു.മുംബൈയിലെത്തിയ ആദ്യദിനങ്ങളീല്‍, ചങ്ങാതിയിലൂടെ കൈ മാറിയും,തപാലു വഴിയും ആയി ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കയ്യിലെത്തുന്ന അവളുടെ കയ്യക്ഷരത്തിലുള്ള ആ കുഞ്ഞു കടലാസില്‍ നിന്നും എന്റെ പ്രണയം, ആയിരം നിറമുള്ള ചിറകുകള്‍ വിടര്‍ത്തി പറന്നുയരുമായിരുന്നു.
ആ കുഞ്ഞക്ഷരങ്ങളില്‍ നിന്നു ഞാന്‍ അതിജീവനത്തിനുള്ള ഊര്‍ജം കണ്ടെടുത്തു.
എനിക്കു മുന്നില്‍ വഴികള്‍ പലവിധമായി പെരുകി.ആരൊ കളിക്കുന്ന ഏണിയും പമ്പും കളത്തിലെ ഒരു കരുവായി ഞാന്‍ മാറി. കളങ്ങളില്‍ നിന്നും കളങ്ങളീലേക്കു ഞാന്‍ നീക്കം ചെയ്യപെട്ടു.
വിജയം ആരുടേതാണൂ? കരുവായ എന്റെതല്ല തീര്‍ച്ച.
ഇന്നും അനസ്യൂതം തുടരുന്ന ഈ കളിയില്‍ നിന്നും ഞാനെന്ന കരു ഇങ്ങിനെ കളങ്ങള്‍ മാറി മാറി
ഇവിടം വരെ എത്തി..
ഇപ്പോള്‍ കളിപ്പടം മാറ്റാന്‍ ആ കളീക്കാരന്‍ തീരുമാനിച്ചിരിക്കണം.ഞാനെന്ന കരുവിനെ ഇതാ ഇപ്പോള്‍ ഇവിടെ നിന്നും ആ വലിയ കളിക്കാരന്‍ മാറ്റുകയാണു.
ഈ വരുന്ന പതിനാറാം തിയ്യതി (ജനുവരി-2008)ഇവിടെ നിന്നും ഞാന്‍ എന്റെ ഭാണ്ഠം മുറുക്കുകയാണ്.
പതിനഞ്ചു വര്‍ഷം ഒന്നിച്ചനുഭവിച്ച ദാമ്പത്യ ജീവിതം ,പ്രിയപെട്ടവളുടെ ഉദരത്തില്‍ ഒരതിഥി എത്തിയിരിക്കുന്നു.ഞങ്ങളുടെ ദമ്പത്യ വല്ലരിയില്‍ വിരിയുന്ന രണ്ടാമത്തെ കുസുമം .അവന്റെ /അവളുടെ സുഖ സൌകര്യത്തിന് കോട്ടം വരാതിരിക്കാന്‍ പ്രിയപെട്ടവളെയും കൂട്ടി നാട്ടിലേക്കു തിരിക്കയാണു.അവിടെ കുറച്ചു ദിവസം,തെയ്യകാവുകളിലും,ഉത്സവ പറമ്പിലും,നാടകമുള്ളിടത്തും ,ചെണ്ട പുറത്തു കോലു വീഴുന്നിടത്തെല്ലാം പരമാവധി പോയി, കഴിഞ്ഞ കാലങ്ങളിലെല്ലാം എനിക്കു നഷ്ടമായ ആ മധുരനിമിഷങ്ങളെ വീണ്ടെടുക്കനാവുമോ എന്നു നോക്കണം.
എട്ടില്‍ പഠിക്കുന്ന മോളുമൊത്തു,അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി,അവള്‍ക്കുവേണ്ടി കുറ്ച്ചു നാള്‍.
അതു കഴിഞ്ഞാല്‍ വീണ്ടു വിധിയുടെ കരുവായി..അങ്ങു ആ സ്വപ്ന നഗരിയില്‍..ശരാശരി ഒരോ മലയാളിയുടെയും സ്വപ്നഭൂമികയയ ദുബായിയില്‍.പുതിയ വേഷത്തില്‍,പുതിയ നിറ ചാര്‍ത്തില്‍ വീണ്ടും കളിക്കളത്തില്‍.
അപ്പോള്‍ ചങ്ങാതി മാരേ ഇതു ഒരു ഇടക്കാല വിടവാങ്ങലിന്റെ യാത്ര പറച്ചിലാണു.
എല്ലാം കെട്ടിപൊതിഞ്ഞു നാട്ടിലേക്കയക്കുന്നതിനു മുമ്പുള്ള ഏതാനും ദിവസങ്ങള്‍.( ആദ്യം പായ്ക്ക് ചെയ്യേണ്ടതു ഈ കമ്പ്യൂട്ടരാണെന്നു പിന്നില്‍ നിന്നും അവളുടെ കുറുമ്പു) അതിനിടയില്‍ കുറച്ചു കൂടി ഞാന്‍ എന്റെ പ്രിയപെട്ടവരായ, ബ്ലൊഗെഴുത്തുകാരോടു സംവദിക്കണമെന്നുണ്ടു.പക്ഷെ, ഒരു വീടു മുഴുവന്‍ അടര്‍ത്തിയെടുത്തു നാട്ടിലേക്കയക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വത്തിനിടയില്‍ അതിനി ഏറെയാവുമോ എന്നറിയില്ല.ആയതിനാല്‍....
അടുത്ത മാസം ആദ്യപകുതിയൊടെ വീണ്ടും കളീക്കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പുമായാണ് ഈ വിടവാങ്ങല്‍.അപ്പോള്‍ ഇനി നാം കാണുക ആ സ്വപനഭൂമികയില്‍ ഞാന്‍ എത്തിയതിനു ശേഷമാകാം. അതുവരെക്കും എല്ലവരൊടും സ്നേഹപ്പൂര്‍വ്വം വിട.
14 comments:
വിട തരിക നിങ്ങളെനിക്കിതിടവേള മാത്രമെങ്കിലും..
കൂട്ടരേ...
ഹെന്റെ രാജാ,
നിങ്ങളെത്ര ഭാഗ്യവാനാന്നാണ് എന്റെയൊരാലോചന. സങ്കടപ്പെടാന്‍ നോക്കി. പറ്റണില്ല. കാരണം..
................
ഞാന്‍ ബോംബേ കണ്ടിട്ടില്ല. :)
രായേട്ടാ, വായിച്ചപ്പോള്‍ വിഷമമായി.. എങ്കിലും.
യാത്രാമംഗളങ്ങള്‍ നേരുന്നു, എല്ലാം നല്ലതായി വരട്ടെ എന്ന് ആശംസിക്കുന്നു.
മാടായിപ്പാറയും അവിടുത്തെ സന്ധ്യയും പൂരക്കടവും ആകെ പടര്‍ന്നുനില്‍ക്കുന്ന കാക്കപ്പൂക്കളും എല്ലാം അവിടെത്തന്നെയുണ്ട്.. പണ്ടു നടന്ന വഴികളും വയല്‍ വരമ്പുകളും എല്ലാം.
വേഗം പോയ് വരൂ.
സസ്നേഹം
ശ്രീലാല്‍.
യാത്രാമംഗളങ്ങള്‍. തിരക്കെല്ലാമൊഴിഞ്ഞു പുതിയ ചുറ്റുപാടില്‍ നിന്നും ബൂലോകത്തെത്തുമെന്ന പ്രതീക്ഷിക്കുന്നു.
:)
ബ്ലോഗ് ലോകത്തില്‍ നിന്ന് ഇതൊരു താല്‍ക്കാലിക വിടവാങ്ങല്‍ മാത്രം. യാത്ര പറയണ്ട.. പക്ഷേ ഇതു വരെ ഉണര്‍ന്നെണീറ്റ് ദിനചര്യ കഴിച്ച മുംബൈയില്‍ ധാരാളം യാത്ര പറച്ചില്‍ ബാക്കി കാണുമല്ലോ.. അത് നടക്കട്ടെ.. ആത്മബന്ധങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും മുറിഞ്ഞ് പോകുമല്ലോ...വിഷമം മനസ്സിലാക്കുന്നു.
പിന്നെ യു എ ഇ-യിലേക്ക് സ്വാഗതം....
യാത്രാമംഗളങ്ങള്‍!
നല്ലൊരു കാര്യത്തിനല്ലേ?
എല്ലാ വിധ ഭാവുകങ്ങളും മാഷേ...
എത്രയും വേഗം ശുഭ വാര്‍ത്തയുമായി മടങ്ങി വരുന്നതും കാത്തിരിയ്ക്കുന്നു.
യാത്രാമംഗളങ്ങള്‍!
:)
യാത്രാമംഗളങ്ങള്‍ !എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...
എന്തായാലും പോറ്റമ്മ നാടില്‍ നിന്നും പെറ്റമ്മ നാട്ടിലേക്കുള്ള പറിച്ചു നടല്‍ സന്തോഷത്തോടെ ആകട്ടെ....
നാട്ടില്‍ എത്തിയാലുടന്‍ ഇവിടെ എത്തിക്കോണം കേട്ടല്ലോ... :)
നാട്ടില്‍ നഷ്ട്പ്പെട്ട ദിനങ്ങള്‍ അല്പമെങ്കിലും തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.
നല്ലൊരു ഒഴിവുകാലത്തിനായ് ആശംസിക്കുന്നു.
പോയിവരൂ..
ആശംസകള്‍..
പോയിറ്റ് ആക മൊത്തം ടോട്ടല്‍ ഉശാറായിറ്റ് ഇങ്ങ് വെരണം കേട്ടാ ...
എല്ലാ ഭാവുകങ്ങളും ...
എന്റെ ദിനങ്ങള്‍ എണ്ണപെട്ടൂ.. ഇനി എത്ര ദിവസങ്ങള്‍? കൌണ്ട് ഡൌണ്‍ തുടങ്ങീന്നു അര്‍ത്ഥം. ലോട്ടറിക്കാരു പറയുമ്പൊലെ നാളെ മറ്റന്നാള്‍...
എന്നെയാശ്വസിപ്പാന്‍ ഇതുവഴിവന്ന എന്റെ പ്രിയ കൂട്ടുകാരെ ഞാന്‍ നിങ്ങളൊടുള്ള നന്ദി എങ്ങീനെയാണു പ്രകടിപ്പിക്കേണ്ടതു?അതു വാക്കിലൊതുക്കാനാവുന്നില്ല.
അതേ ഞാന്‍ വരും,വരാതിരിക്കനാവില്ല എനിക്കു.നിങ്ങളില്ലാതെ എനിക്കെന്തു അര്‍മാദം?അപ്പൊ വൈകാതെ വീണ്ടും കാണാം എന്ന പ്രഥീക്ഷയോടെ സ്നേഹപൂര്‍വ്വം
Post a Comment