“രക്തമയം മൊത്തം രക്തമയം
രൌദ്രമയം ചടുലവാക്കിനീണം.
പല്ലിളിക്കുന്നരക്ഷരകൂട്ടമീതാളില്,
ഭയജന്യം, വായനയപ്രിയ
വ്യായാമാകുന്നെനിക്കിപ്പൊഴും.
ക്ഷണിതാവല്ല ഞാന്‍,
ക്ഷണമേ പോയിടാം.
എങ്കിലും പറയാതെ പോവതുചിതമോ-
യീപാതക ക്രിയയിതു കാണുകില്?
പരിഭവമരുതെന്നോടു നിനക്കല്പ്പവും,
പരിതാപാമാമെന്
പരിപാകമതോര്ത്തു ക്ഷമിക്ക നീ.
യാഥാര്ത്ഥ്യന് എന്ന ബ്ലൊഗിലെ "അശരീരി"എന്ന പോസ്റ്റിനിട്ട കമെന്റ്.
2 comments:
നല്ല വരികള്‍. ഇടക്ക് ഒന്നു രണ്ട് അക്ഷരപ്പിശാചുക്കള്‍ കയറിവന്നു! ഉദാ:-
എങ്കിലും പറയതെ പോവതുചിത-
മോയീപാതക
പ്രിയ വേങ്ങര,
അറിയുന്നിന്നു ഞാന്‍ നി
ന്നറിവോലും വരിയില്‍ വികാരം
പറവാനെളുതല്ലയെല്ലാം മുറയായ്
കുറവെന്നതെവിടെയെന്നര്ക്കറിയം?!
താങ്കളെ വായിക്കുന്നു ഞാനും..............
Post a Comment