നീയായൊരുക്കി
നിനക്കായി തീര്‍ത്തൊരീ
പച്ച കാഴ്ച്കക്കെനിക്കേകാനില്ലൊരുപാഴ്വാക്കും,
എങ്കിലുംനന്ദി ചൊല്ലാതെപോവുകില്‍ഞാനാരു?
നിന്ദക്കുദാഹരിക്കാ-
നൊരുടലൊ?
ഇല്ല ഞാനാവില്ല,
ഒരിക്കലുമപ്രകാരം.
ഉരചെയ്തിടാമധികം
നീട്ടാതെയുമല്‍പ്പ-
മൊട്ടുമൊളിക്കാതെയും
തുറന്നിടാമെന്‍ മനം.
നീ കാട്ടിതന്ന വഴിയേറി
ചെന്നെത്തി ഞാനാ
തുളസി കതിരിന്‍
ഹൃദ്യ നൈര്‍മല്യമിയലും
ഭൂതകാലകുളിരിനു
ചിറകേകുമാ ജാലകത്തില്‍.
കണ്ടതു എന്തിഹ!
പറയുവാന്‍ഞാനെളുതല്ല!
കണ്ണിനുകൌതുകകാഴ്ചതന്‍ പൂരം!
കരളിലോ ഗൃഹാതുരകനവിന്റെ ഗീതം.
ചൊല്ല്ലാതിരിക്കുവതെങ്ങിനെ
നന്ദി ഞാന്‍ ആ വഴി ചൂണ്ടി
പറഞ്ഞ നിന്‍ വാക്കിനു.?
എന്നെ തുളസിയുടെ ഭൂതകാലക്കുളിര്‍ എന്ന പോസ്റ്റിലെത്തിച്ച, ശ്രിലാലിന്റെ ചിത്രപ്പെട്ടി എന്ന ബ്ലൊഗിലെ "എനിക്കു പച്ചനിറം കാണണം."എന്ന പോസ്റ്റിനു.
1 comment:
kollaam, munpulla onnu randu post koodi vaayichu nannaayirikkunnu.
Post a Comment