തുളവീണു ചിതറി പരന്നു,
കനമേറുമീ
മേഘപുതപ്പിനാല്
മറക്കുവാനൊരുങ്ങും നീയെങ്കിലും,
നമ്രമുഖീ
നിന് കവിളിലുമ്മവയ്ക്കാതടങ്ങുമോ
ഞാനെന്‍ പ്രേമകിരണങ്ങളാല്?
എന്‍ നിശ്വാസമതറിവതില്ലയോ നീ ,
നിന് കവിളിലതുരസുന്നുണ്ടു
മൃദു മന്ദമാരുതനായലഞ്ഞാവഴി.
രതിരാഗഗീതമൊന്നുമൂളി,
നിന്നുടലിലലിയും ഞാനീ
വര്‍ഷ ബിന്ദുക്കളായി.
പോട്ടം എന്ന ബ്ലൊഗിലെ മഴ എന്ന പോസ്റ്റിനു.
ഇതിലൂടെ http://mallu-foto.blogspot.com/2008/01/blog-post_1666.html “പോട്ടം” ബ്ലോഗിലെത്താം.
3 comments:
dear raajan,
sure... i will suggest your name
മൃദു മന്ദമാരുതനായലഞ്ഞാവഴി.
രതിരാഗഗീതമൊന്നുമൂളി,
നിന്നുടലിലലിയും ഞാനീ
വര്‍ഷ ബിന്ദുക്കളായി.
:)
രതിരാഗഗീതം എന്ന പ്രയോഗം അസാമാന്യം
Post a Comment