സ്വര്‍ണ്ണകമ്പളമിതു വിരിച്ചിരിക്കുന്നു
കര്‍മ്മസാക്ഷിക്ക് സ്വാഗതം.
വര്‍ണ്ണമേഘ തൊങ്ങലാല്‍
ചമയമൊരുക്കി ചക്രവാളം.
നീലനിഴല്‍ തൂവി
തെളിച്ചമുറ്റമതില്‍,
ചാഞ്ഞിറങ്ങി പതുക്കെ
പകലവനീ വഴിയെത്തും
അവനെയെതിരേല്‍ക്കുവാന്‍
സന്ധ്യ സിന്ധൂര താലവു-
മൊരുക്കി മിഴിതുറന്നിരിപ്പു.
സായന്തനത്തിന്‍
ചിത്രമിതു പാര്‍ക്കുകിലാരും
ഭാവനാ ‘രാമനാകും‘!
അസ്തമയം ബ്ലൊഗിലെ "മനോഹരം"ത്തിനു
2 comments:
രാജന്‍ .നന്ദി.ബ്ലോഗിലെത്തിയതിനും മനോഹരമായ കവിത സമ്മാനിച്ചതിനും.മറ്റു കവിതകളും മനോഹരമാണ്
ആശംസകള്‍.
Post a Comment