നിലാവിറങ്ങിയെപ്പോഴേ മറഞ്ഞു,
നിരന്നില്ല നീളെ പുലരിതന്‍
കിരണമീമുറ്റമിതിലും.
പരന്നിരിപ്പിപ്പൊഴുമിരുട്ടിന്‍
നേര്‍ത്ത കരിമ്പടം.
ഒട്ടൊച്ചനിര്‍ത്തിയിരിപ്പൂ
കരഞ്ഞാര്‍ത്ത
ചീവിടിന്‍ കൂട്ടങ്ങള്‍
കാതോര്‍ത്തു കേള്‍ക്കയാവാം
നിന്‍ മൌന പ്രര്‍ഥനാമന്ത്രം.
“ഒരു പുലരികൂടിയാകൊമ്പിലുയരമിരുന്നു
ഉയിരിനുണ്മയറിയുവാന്‍ കൊതിച്ചെങ്കിലും,
ഇറുത്തെടുത്തന്നെയെറിഞ്ഞിതാരോ
ഈ കല്‍തറയിലേക്കു നിര്‍ദ്ദയം.
““കരഞ്ഞാര്‍ത്തു കണ്ണീര്‍
വാര്‍ത്തീടുവാനാവില്ലെന്‍
സങ്കടമിന്നു ഞാനരോടു പറയേണ്ടു?
“കേള്‍ക്ക നീ,
കാതുകളില്ലാത്ത
നീയല്ലതാരു കേല്‍ക്കുവാന്‍?
കാണ്‍ക നീ,
കണ്ണുകളിലില്ലാത്ത
നീയല്ലതാരു കാണുവാന്‍?
“കല്ലാണെങ്കിലും,
കാണാതിരിക്കുമോ
കരുണ നിന്നുള്ളിലും,
ഈ കുളിരൂര്‍ന്ന്മറഞ്ഞതിന്‍
പിന്നാലെയെത്തും
രൌദ്ര രശ്മിതന്‍ തീയ്യാട്ടമപ്പോള്‍
കരിഞ്ഞീടുമെന്‍ അഴകുള്ളരിതളുകള്‍.,
കാലടിപ്പെട്ടമര്‍ന്നിടുമെന്നിളമിതളുകള്‍.
നീയിതിനയോ ഏകി
ഈ സുന്ദര ധവള
വസ്ത്രാഞ്ചലമെനിക്കായ്.
ഇതെന്‍ പരിഭവമല്ലെന്‍
പ്രാര്‍ഥന,
നിന്‍ പടിവാതിലിനിപ്പുറം“.
ഭൂതകാലക്കുളിര്‍ ന്റെ"പ്രാര്‍ത്ഥന" ക്കു
4 comments:
രാജന്‍ മാഷേ...
നന്നായിരിക്കുന്നു....ഈ
ഭൂതക്കാലത്തിന്‍റെ കുളിരിന്‍ പ്രാര്‍ത്ഥന
നന്‍മകള്‍ നേരുന്നു
കൊള്ളാം മഷേ....
ഗംഭീരം
“കല്ലാണെങ്കിലും,
കാണാതിരിക്കുമോ
കരുണ നിന്നുള്ളിലും,
ഈ കുളിരൂര്‍ന്ന്മറഞ്ഞതിന്‍
പിന്നാലെയെത്തും
രൌദ്ര രശ്മിതന്‍ തീയ്യാട്ടമപ്പോള്‍
കൊള്ളാം ....നന്നായിരിക്കുന്നു....
:)
Post a Comment