Thursday, January 10, 2008

"രാധയോടു മാത്രം പറയട്ടെ."എന്ന കവിതക്കു

മൌനാനുരാഗത്തിന്‍
മധുരഗീഥങ്ങളാല്‍
രാധയവളുടെ
മനമതിലലിയാന്‍
‍കൊതികൊള്ളുമാ
മനമീ വരികളില്‍
നിറവായി
നിഴലിടുന്നുണ്ടുനിശ്ചയം.
വഴിയകന്നു പോയവളതെങ്കിലും,
മനമകലാതലിയുന്നവള്‍ നിഴലിലും!
ചേര്‍ത്ത‍ണക്ക നെഞ്ചൊടുള്ളിലെഴും
പ്രണയമൊരിറ്റൂംചോരാതെ.
രാധയവളണയും
നിന്‍ രാഗമവളറിയും
അമാന്തമേതുമില്ലാതെ.
കാവലാന്‍ ന്റെ"രാധയോടു മാത്രം പറയട്ടെ." എന്ന കവിതക്കു

1 comment:

കാവലാന്‍ said...

നന്ദി.......ഒരായിരം നന്ദി.
അരികെ നിന്നിതുവായിച്ചറിഞ്ഞതിന്.

കാവലാന്‍

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)