ഇത്തിരി തിരക്കുണ്ടെന്നോ?
പോകേണ്ടതങ്ങെല്ലാര്ക്കു-
മാരുണ്ടോരിവിടെ തങ്ങുവോര്?
കാഴ്ച്ചക്കപ്പുറം,
പാതയോരത്തങ്ങേതലക്കല്
പാത-യടഞ്ഞതിതാരുടെ
കുരുത്തക്കേടിനാല്?
ചലനമറ്റിരിക്കാം
കാത്തിരിക്കാം
അല്പ്പനൊടിയിടയിവിടെ,
കാറ്റുമേല്‍ക്കാം .
- - - - - -
കാത്തുകാത്തിരിക്കേ
കണ്ടങ്ങേ തലക്കല്‍
നിര-യിളകിയനങ്ങുന്നു.
പോകാമിനി തുടരാം
പാതി പാതയും
പിന്നിട്ടൊരീ യാത്ര.
(നാട്ടില്‍ നിന്നും മുംബേയിലേക്കുക്ക്ള്ള ബസ്സുയാത്രയില്‍ , പനവേല്‍ ഹൈവേ യില്‍ ട്രാഫിക് ജാം കാരണം അല്‍പ്പ നേരം കാത്തിരിക്കേണ്ടി വന്നു. അപ്പോള്‍ എടുത്തതാണു ഈ ഫോട്ടോ.)
1 comment:
ഫോട്ടോ നന്നായിരിക്കുന്നു. തലക്കെട്ടിലെ ഫോട്ടോയും.
വരികളെക്കുറിച്ചൊന്നും പറയാനില്ല....
Post a Comment