Tuesday, December 4, 2007

നാട്ടു വര്‍ത്താനത്തിന്റെ വഴികളില്‍

കണ്ണൂര്‍ ഭാഷാ നിഘണ്ടു പുരോഗമിക്കുന്നു!!!(പോസ്റ്റ് നോക്കുക.)കാലം ചെയ്തു, നഷ്‌ട സ്മ്രുതികളാവുന്ന, നാട്ടു വാക്കുകളും അവയുടെ രസകരങ്ങളായ പ്രയോഗങ്ങളും നമുക്കിവിടെ വായിക്കാം.ഒരു വേള നമ്മില്‍ ചിരിയുണര്‍ത്തുമെങ്കിലും ,മാഞ്ഞു പോയികൊണ്ടിരിക്കുന്ന ഗ്രാമീണ നിഷ്കളങ്കതയുടെ നേര്‍ക്കാഴ്ച തെളിയുന്ന ഇത്തരം വാക്കുകളും,പ്രയോഗങ്ങളും,അതിന്റെ തനതു സ്വഭാവത്തോടെ നിലനിന്നു കാണാന്‍ കഴിയുക എന്നതു പ്രവാസികളായ കണ്ണൂരു കാരുടെ ഒരു ആശയാണു .
ഒരു വാക്കില്‍ നിന്നും,നമ്മള്‍ പ്രവാസികള്‍ ഗ്രുഹാതുരത്വത്തിന്റെ പടികളിറങ്ങി നാട്ടിലേക്കൂളിയിട്ടെത്തും.അവിടെ കളിച്ചു ചിരിച്ചു കൂട്ടുകാരോടൊത്തു,തെക്കാം വടക്കാം നടന്ന വഴികളില്‍നാം ഒരു നിമിഷം വീണ്ടും അലയുകയായി.

അനുഭവങ്ങളുടെ,
ഓര്‍മ്മകളുടെ,
കടന്നല്‍ കൂടിടളികി വരികയാണു.
അവയ്ക്കായി ഞാനിവിടെ ഒരു കൂടൊരുക്കയാണു,

മധുരതേനിറ്റിച്ചു നിറക്കാന്‍
‍ചെറു സുഷിരങ്ങളുള്ള മെഴുകുപലകകള്‍
ഇതാ ഞാന്‍ഇവിടെ യിടുകയാണു.
വരട്ടെഅവ കൂടുകൂട്ടട്ടെ.
നമുക്കു പിഴിഞ്ഞെടുക്കാം
ഇതില്‍ നിന്നും
അതിമധുരമോലുംചെറുതേന്‍ .
നുണയാം
ഈ മധുരം
മതിവരുവോളം.

3 comments:

sakhi said...

Hello,
Intorduction is very good. I am trying to become a blogger but i dont know how to publish it. If u can please help me.

രാജന്‍ വെങ്ങര said...

പല ബ്ളോഗിലൂടെ ഒരു വട്ടമെങ്കിലും കയറിയിറങ്ങൂ.താനേ ഇയാളും നല്ലൊരു ബ്ളോഗിനിയാകും.
നന്മ വരട്ടെ.ഭാവുകങ്ങള്‍

chithrakaran ചിത്രകാരന്‍ said...

കൊള്ളാം,കണ്ണൂരിനെ മനസ്സുകളില്‍ നിന്നുമൊപ്പിയെടുക്കുക നല്ല ആശയം. ആശംസകള്‍ !!!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)