Monday, November 26, 2007

ചിത്തഭ്രമത്തിലെത്തും മുന്പു!!

വാരാന്ത്യത്തില്‍
‍വീട്ടിലേക്കുള്ള
ഒരു തീവണ്ടി യാത്രയില്‍
‍ജാലക സീറ്റിനടുത്തിരുന്ന
നിന്നെ കാണാന്‍
ഞാന്‍
ആകാശമാര്‍ഗേ
ചന്ദ്ര്‌നായി വന്നതും,
ഇടയിലെപ്പോഴോ,
കാര്‍മേഘങ്ങളുടെ
കരിമ്പടകെട്ടുകളില്‍
കാലു തട്ടി
ഞാനുടക്കിവീണപ്പോള്‍,
തീവണ്ടിയുടെ
ജനലഴിയിലേക്കു
മുഖമമര്‍ത്തി
എന്റെ കരം ഗ്രഹിക്കന്‍ ആഞ്ഞതും,
കയ്യെത്തിലെന്നറിഞുനീ
മുഖം പൊത്തി കരഞ്ഞതും,
അന്നാരാത്രി യാത്രയിലുടനീളം,
ജനലഴികള്‍ക്കു പുറത്തു,
നിന്നൊടൊപ്പമെത്താന്‍,
തീവണ്ടിയുടെ
ഓട്ടത്തിനൊപ്പം
ഞാന്‍ ഓടികിതച്ചതും!

പുഴയുടെ ഉറക്കത്തിനു മീതെ
പാലത്തിലൂടെ വണ്ടി പായുംബോള്‍
നിലാവിന്റെ വല വീശിയെറിഞ്ഞു
നിന്നെ നോക്കി ഞാന്‍ മന്ദഹസിച്ചതും,

മേഘങ്ങള്‍വഴിമാറിയകന്നപ്പോള്‍,
ആകാശചെരുവില്‍നിന്നും,
ഒരുപിടി നക്ഷ്ത്രങ്ങളെവാരിയെടുത്തു,
ജനലഴികളിലൂടെ
നിന്റെ മടിത്തട്ടിലിട്ടതും,
പാതിമയക്കത്തിന്റെ
കയങ്ങളില്‍ നിന്നും
നീഞെട്ടിയുണര്‍ന്നതും,
പകരമെനിക്കു,
ജനലഴികളിലൂടെ
കൈവെള്ളയില്‍
ഒരു ചുംമ്പനംവച്ചു നീട്ടിയതും,

ദിശതിരിഞ്ഞകന്നോടിയ
തീവണ്ടിയുടെ
കാഴ്ച്കപുറങ്ങളില്‍നിന്നും,
ഞാനകന്നു മാറിയപ്പോള്‍,
ജാലകപടിമേല്‍
തലചയ്ച്ചു
നീ
ഉറങ്ങാന്‍ കിടന്നതും.

പുലരിവെളിച്ചം
നിന്റെ
കവിളിലെ മറുകിനെ
ഉമ്മവച്ചപ്പോള്‍
നീ ആദ്യം എന്നെ തിരഞ്ഞതും!!

യാത്രാന്ത്യത്തില്‍
തീവണ്ടിയില്‍നിന്നുമിറങ്ങി
പാറിയുലഞ്ഞ മുടി
കയ്യാലൊതുക്കി
പതുക്കെ നടന്നപ്പോള്‍,
ഞാന്‍
പിന്നിലുണ്ടെന്നുഓര്‍ത്തുനീ ...തിരഞ്ഞതും
സ്റ്റേഷനോരത്തെ
തണല്‍ മര ചില്ലകള്‍ക്കിടയിലൂടല്‍പ്പമാത്രയായി
എന്നെ നീ കണ്ടതും
പുലരിയപ്പാടെ
നിന്റെ കണ്ണില്‍ തെളിഞു
ഞാന്‍ കണ്ടതും,
നിര്‍ന്നിമേഷനായി
ഞാന്‍
‍നോക്കി നിന്നതിനാല്‍
‍തീവണ്ടി
കൂവിയര്‍ത്തു
കടന്നു പോയതും!!!

മറക്കാം ഇനി,
നാം
അന്യതയുടെ കുപ്പായമണിയേണ്ടവര്‍!!

ഓര്‍മകള്‍
കീറിയൊതുക്കാം,
ചിതയിടാം,
ചിത്തഭ്രമത്തിലെത്തും മുന്പു!!!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)