മറവിയുടെ മയാ പടത്തില്‍ തങ്ങിനില്‍ക്കുന്ന സുഗന്ധമാണ് എനിക്കീ അമ്മടീച്ചര്‍.. ലക്ഷ്മിടീച്ചറും കൈവേല ടീച്ചറും.(ഫോട്ടോയില്‍ ഉള്ളതു ലക്ഷ്മിടീച്ചറും മകളും)( ഫോട്ടോയില്‍ ഉള്ളതു കൈവേലടീച്ചര്‍ അല്ല).എന്‍റെ ഓര്‍മ്മയിലെ മധുരമാണ്.എനിക്കു ഒരിക്കലും തുന്നിചേര്‍ക്കാന് കഴിയാതെ പോയ കൈലേസു തുണിയിലെ ചിത്രവേലയിലെ വിസ്മയം പോലെ ഈ രണ്ടു ടീചറുമാരും എന്‍റെ ബാല്യത്തെ നീറം പിടിപ്പിച്ചിരുന്നു..ഒരു ഓര്‍മ്മ ഞാനും പങ്കുവെക്കട്ടെ..രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം..അച്ചന്‍ ഒരു ദിവസം നന്നായി കുടിച്ചുവന്നു അമ്മയെ വഴക്കു പറയുന്നു..വീട്ടു സാധനങ്ങള്‍ തല്ലിതകര്‍ത്ത് അമ്മയെ അടിക്കുന്നു.. അച്ചന്‍റെ അക്രമം സഹിക്കവയ്യാതെ എന്‍റെ കയ്യും പിടിച്ചു അമ്മ അമ്മയുടെ നാടായ മാടായിലേക്കു നടന്നു പോകുന്നു..ഒന്നും അറിയാതെ,ഞാന്‍, കരഞ്ഞുകോണ്ട് നടന്നു പോകുന്ന അമ്മയെ പിന്തുടര്‍ന്ന് ചൈനാക്ക്ലെ റോഡൂ വഴി മാടായിതെരുവിലെ ഗണപതിയമ്പലത്തിനു തൊട്ടടുത്ത അമ്മയുടെ വീട്ടിലേക്കു പോകുകയാണു..എന്നെയകട്ടെ, ഗണപതിയബലത്തിലെ ഉണ്ണീയപ്പം അച്ചമ്മ കൊണ്ടു തരുമല്ലോ എന്ന കൊതിയായിരുന്നു അമ്മയോടൊപ്പം നടക്കാന്‍ പ്രേരിപ്പിച്ചതു.കരഞ്ഞു കൊണ്ടു വന്നതു കൊണ്ടാവാം അയല്‍ക്കാര്‍ അന്നു അമ്മയെ കാണാന്‍ വീട്ടില്‍ വന്നതു..എന്നെയും പലരും വാത്സല്ല്യത്താല്‍ തഴുകുകയും ചെയ്യുന്നുണ്ടായിരുന്നു..അമ്മ വല്ലാതെ സങ്കടപെടൂന്നുണ്ടായിരുന്നു.
.അന്നു വൈകീട്ട് സ്കൂള്‍ വിട്ടു വരും വഴി കൈ വേല ടീച്ചറും ലക്ഷ്മിടീച്ചറും വീട്ടിലേക്ക് വന്നു. കുറെ നേരം കോലായ കുറ്റ്യാരത്തിന്‍ മേലിരുന്നു അമ്മയുമായി സംസാരിച്ചു..അവരൊക്കെ അമ്മയുടെ കൂട്ടുകാരികളായിരുന്നു..ഒന്നിച്ചു കളിച്ചു വളര്‍ന്നവര്..പിന്നിട് രണ്ടുദിവസം കഴിഞ്ഞ് വീണ്ടും അവര്‍ വന്നു..അമ്മയൊടും അച്ചമ്മയോടും കുറെ നേരം സംസാരിച്ചു..വാതില്‍ പടിയിലിരുന്നു പമ്പരം കറക്കുന്ന എന്നെ നോക്കിയും അവര്‍ ചിലതൊക്കെ പറയുന്നുണ്ടായിരുന്നു..എനിക്കൊന്നും മനസ്സിലായില്ല...ഞാന്‍ എണീറ്റ് റോഡിലെക്കിറങ്ങി..ചരല്‍ റോഡീലൂടെ ഒരു വയസ്സന്‍ മാപ്പിള ആയാസ്സപെട്ട് വലിച്ച് കൊണ്ട് പോകുന്ന കൈവണ്ടിയേയും നോക്കി ഞാന്‍ നിന്നു.രണ്ടു ടീച്ചറുമാരും വീട്ടില്‍ നിന്നും ഇറങ്ങി പോകും വഴി എന്നോട് പറഞ്ഞു..നാളെ തൊട്ട് സ്കൂളില്‍ വരണം മോന്‍..കേട്ടൊ...ഞാന്‍ തലയാട്ടുക മത്രം ചെയ്തു..തിരിഞ്ഞു നോക്കിയപ്പോള്‍ ചുമരും ചാരിയിരുന്നു അമ്മ കരയുന്നതു കണ്ടു..ഞാന്‍ അമ്മയുടെ മടിയിലേക്ക് വലിഞ്ഞുകേറിയിരുന്നു.. അമ്മ എന്തിനാണു കരയുന്നതു എന്നു എനിക്കപ്പോഴും മന്‍സ്സിലായില്ല..ഞാന്‍ നാളെ തൊട്ടൂ സ്കൂളില്‍ പോകുന്നതു കൊണ്ടാണൊ അമ്മ കരയുന്നതു.. അമ്മയുടെ കണ്ണ്നീര്‍ എന്‍റെ മൂര്‍ദ്ധാവില്‍ വീണു നനയുന്നതു ഞാനറിഞ്ഞു.പിറ്റേന്നു കാലത്തു കോലായയില്‍ അച്ചന്‍ വന്നിരിക്കുന്നതാണു കാണുന്നതു..അമ്മയോട് ഇറങ്ങാന്‍ പറയുന്നതും,അനുസരണയോടെ അമ്മ എന്‍റെ കയ്യൂം പിടിച്ചു അച്ചന്‍റൊപ്പരം നടക്കുന്നതും ഓര്‍മ്മയിലെ നിറം മങ്ങാത്ത ചിത്രമായി ഇപ്പോഴും മനസ്സിന്‍ ഭിത്തിയില്‍ തൂങിയിരിപ്പുണ്ട്..കൂറേ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ പിന്നിലാവുകയും അച്ചനും അമ്മയും തോളോടു തോള്‍ ചേറ്ന്നു തമാശകള്‍ പറഞ്ഞു പൊട്ടിചിരിച്ചു നടക്കുകയായിരുന്നു..അന്നു വൈകീട്ടാണെങ്കിലും ഞാന്‍ വെങ്ങര സ്കൂളീലേക്ക് പോയി..സ്കൂളീള്‍ എന്നെ കണ്ട ടീച്ചര്‍ ഒന്നു മന്ദഹസിച്ച് ക്ലാസ്സിലേക്കു കയറിപ്പോയ്യി..പിന്നിട് ഒരിക്കലും അച്ചന്‍ അങ്ങിനെ മദ്യപിച്ചതായി കണ്ടിട്ടില്ല..വല്ലപ്പോഴെങ്കിലും ഓണത്തിനോ വീഷുവിനോ മറ്റോ കുടിച്ചെങ്കില്‍ തന്നെ അന്നു അലോസരപാടൊന്നുമുണ്ടാക്കാതെ കട്ടിലില്‍ കയറികിടന്നു ഓരൊന്നു ഓര്‍ത്തയിരിക്കാം ഉച്ചത്തില്‍ ചിരിക്കുന്നതൊഴിച്ചു മറ്റൊന്നും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല.. ഈ ടീച്ചറമ്മമ്മാരെ എനിക്കത്ര ഇഷ്ടമായിരുന്നു അന്നേ...ആ കാല്‍ തൊട്ടു വന്ദിക്കുന്നു ഈ മോനും.
3 comments:
രാജേട്ടാ.. എന്തു നല്ല ഓർമ്മക്കുറിപ്പ്. ഇവിടെ വരാൻ വൈകിപ്പോയി എന്നു തോന്നുന്നു.
ഓര്‍മ്മകള്‍ മരിക്കുന്നില്ല..!!
നന്ദി വായിക്കാന്‍ അവസരം തന്നതിന്..
ആശംസകള്‍
ബാല്യകാലത്തിലെ ഒരേട് എത്ര നിഷ്കളങ്കമായി പറഞ്ഞു..
really touching.... (y)
Post a Comment