Saturday, August 2, 2008

ഒരു തിരിഞ്ഞു നോട്ടം.

വിടപറഞ്ഞിറങ്ങി
പിരിഞ്ഞില്ല,
കൈ വീശിപറഞ്ഞകന്നില്ല,
കണ്ണീരിന്‍ കണ്ണടചില്ലില്‍
തെളിഞ്ഞതു നോവിന്‍
‍നേര്‍ത്ത പാടമാത്രം.
പടിയിറങ്ങി
പോയതുമകലെയല്ല
പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം

4 comments:

ആഗ്നേയ said...

പ്രവാസത്തിന്റെ നോവുകളാണോ?
ഏതായാലും നല്ല വരികള്‍!

ശ്രീ said...

“കണ്ണീരിന്‍ കണ്ണടചില്ലില്‍
തെളിഞ്ഞതു നോവിന്‍
‍നേര്‍ത്ത പാടമാത്രം.”

എന്തു പറ്റി മാഷേ?

രാജന്‍ വെങ്ങര said...

ഈ വഴി വരാറുണ്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഇതു പ്രവാസത്തിന്റെ നോവുകളാണോ എന്ന ചോദ്യത്തിനു ഞാനെന്തു ഉത്ത്രം നല്‍കാന്‍?
ഒരു പഴയ പ്രണയത്തീന്റെ ഓര്‍മ്മകളില്‍ ചിലതു കുറിച്ചു എന്നേ ഉള്ളൂ...വന്നതിനു നന്ദി.

ശ്രീ....ഒരു പാടു നാളായി ഞാന്‍ ശ്രീയുടെ ബ്ലോഗില്‍ കയറിയിട്ട്...ക്ഷമിക്കുമല്ലോ...സൌകര്യപൂര്‍വ്വം വീണ്ടും കാണാ‍ം സ്നേഹപൂ‍ര്‍വ്വം...

ശ്രീലാല്‍ said...

പ്രതിഷേധപ്രകടനം സിന്ദാബാദ്.. പൂരക്കടവ് ബ്ലോഗ് സജീവമാക്കാത്തതില്‍ പ്രതിഷേധിക്കുക.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)