"അല്ലെങ്കിലും മുംബൈ ജീവിതത്തിന്റെ നഗരമാണു. എന്തു സംഭവിച്ചാലും അടുത്തനിമിഷം ജീവിതത്തിന്റെ അക്കരപ്പച്ചകള്‍ തേടി യാത്ര പുനരാരംഭിച്ചേ പറ്റൂ. "അതാണ് അതിന്റെ നേരു.ഞാന്‍ ഇന്നലെ വീണ്ടും മുംബൈയില്‍ എത്തി.നേത്രാവതി ഫ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ തന്നെ രാജ് ഠാക്കറെ അറസ്റ്റു ചെയ്തു എന്നറിഞു.സ്റ്റേഷനില്‍ നിന്നും പുറത്തിറങിയപ്പോള്‍ അന്ദേരിയിലേക്കു ടാക്സിയൊ ഓട്ടൊയൊ ഒന്നും വരാന്‍ തയ്യറായില്ല.യാത്രക്കാരെ നോക്കുകുത്തികളാക്കി റ്റാക്സിക്കാരും,ഓട്ടൊക്കാരും അമിത ചാര്‍ജ് പറഞു യാത്രക്കരെ പരമാവധി കുഴപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.നഗരത്തില്‍ ആകെ ഒരു വലിയ കുഴപ്പം അരങ്ങേറി വരുന്ന പ്രതീതി ഉളവാക്കി യാത്രാക്കാരെ പരമാവധി പിഴിയാന്‍ തയ്യറെടുത്തു നിന്നിരിക്കയായിരുന്നു റ്റക്സിക്കാരും ഓട്ടൊക്കാരും.ഞാന്‍ കാലുവലിച്ചു നടന്നു.ഹൈ വേ വരെ എത്തിയാല്‍ എന്തെങ്കിലും ഉപായം കാണും എന്നു മനസ്സില്‍ കരുതി കുറ്ച്ചു ദൂരം നടന്നപ്പോഴേക്കും ഒരു യു പി കാരന്‍ വ്രുദ്ധന്‍എന്റടുത്തു റിക്ഷ കൊണ്ടു വന്നു നിര്‍ത്തി. അയാളും ഭയത്തിന്റെയും വേവലാതിയുടെയും നെറുകയിലായിരുന്നു.എങ്കിലും എന്നൊടു അലിവു കാണിച്ചു. എന്നെ വിദ്യാവിഹാര്‍ സ്റ്റേഷന്‍ വരെ കൊണ്ടുവിടാം എന്നു പറഞ്ഞു.എനിക്കതു വലിയ ആശ്വാസം ആയി. അവിടെ നിന്നും ഫ്ലൈ ഒവര്‍ കടന്നു വീണ്ടും ഒരു വാഹനമേതെങ്കിലും പിടിക്കാം എന്നു മന്‍സ്സില്‍ നിരൂപിച്ചു.മിനുട്ടിനകം വിദ്യാവിഹാര്‍ സ്റ്റേഷന്‍ എത്തി. ചര്‍ജ് ആയി പതിനൊന്നു രൂപ കൊടുത്തു. കുര്‍ള ടെര്‍മിനസ്സില്‍ വിലപേശി നിന്ന ഓട്ടൊക്കാരന്‍ ഇവിടം വരെ വരാന്‍ എണ്‍പതു രൂപയാണു ചോദിച്ചതു.ഫ്ലൈ ഓവര്‍ കടന്നു വീണ്ടും ഓട്ടൊക്കായി ശ്രമിച്ചപ്പോല്‍ ആരും വരാന്‍ തയ്യാറായില്ല. ശരി,കമാനി വരെ നടക്കാം. അവിടെ നിന്നും ബസ്സു കിട്ടാതിരിക്കില്ല. ഓഫീസു വിടുന്ന സമയമയതിനാല്‍ റോഡുകള്‍ നല്ല തിരക്കിലായിരുന്നു.റോഡിലൊക്കെ വാഹനങ്ങള്‍ പരക്കം പായുന്നുണ്ടായിരുന്നു. ബസ്സും ഓടികൊണ്ടിരുന്നു.ആളുകളും! എന്നിട്ടും എനിക്കു ഒരു ഓട്ടൊക്കരനെയും കിട്ടിയില്ല. ഞാന്‍ നടന്നു.അപ്പൊഴാണു സുഹ്രുത്തിനെ കുറിചു ഓര്‍ത്തതു. വിളിച്ചു അവനെ. അരമണിക്കൂറിനകം അവന്‍ ബൈക്കും കൊണ്ടു വന്നു എന്നെ കൂട്ടി വീട്ടിലെത്തിച്ചു.വീട്ടിലെത്തി ടി വി യില്‍ വാര്‍ത്തകള്‍ ശ്രധിച്ചപ്പോള്‍ രാജ് ഠാക്കറെക്കു ജാമ്യം കിട്ടി എന്നും സംഘര്‍ഷാവസ്തക്കു അയവു വന്നു എന്നും അറിയാനായി.നാളെ ഇനി എങ്ങീനെയവോ എന്നും മനസ്സൂ ഉല്‍ഘണ്ഠ പെട്ടു.
വഴി നീളെ ഞാന്‍ ഓര്‍ത്തതു ,എത്ര നേരിയ ഒരു ബലത്തിലാണു ഞങ്ങള്‍ മുംബൈ വാസികള്‍ ജീവിതത്തിന്റെ നൂല്‍പ്പാലം വലിച്ചു കെട്ടിയിരിക്കുന്നതു എന്നാണു. ഒരു മുറുമുറുപ്പൂ,അല്ലെങ്കില്‍ ഒരു കിംവദന്തി നമ്മുടെ ജീവിതത്തിന്റെ സകല താളങ്ങളും തെറ്റിക്കുന്നു.പൊയ്പോയ ദുരന്തങ്ങളില്‍ നിന്നും മനസ്സിലടിഞ്ഞ ഭയ വിഹ്വലതകളുടെ തിരിനാമ്പുകള്‍ക്കു പൊട്ടിമുളക്കുവാന്‍ ഏതൊരു ചെറിയ അപായമുഴക്കവും കാരണമാവുന്നു.നാം ഭീതിയുടെ വാള്‍ തലപ്പില്‍ തലവച്ചവര്‍.
അക്ഷരപ്പച്ച യുടെ "ഇന്നു ഞാന്‍ നാളെ നീ" എന്ന കുറിപ്പിനു ഇട്ട കമെന്റ്.
8 comments:
തിരിച്ചെത്തി, അല്ലേ മാഷേ?
:)
ഇവിടെ ഇല്ലരുന്നോ ?? രണ്ടു മാസം ആയി ..ഞാന്‍ കണ്ടിട്ട് ... ഇനി എന്റെ തോന്നല്‍ ആണോ ??
തിരിച്ചു വരവ് കാത്തിരിക്കുകയായിരുന്നു നന്നായി
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Servidor, I hope you enjoy. The address is http://servidor-brasil.blogspot.com. A hug.
ആദ്യമായാണ് താങ്കളേ വായിക്കുന്നത്
നന്നായിരിക്കുന്നു...
ശ്രീ...,നവരുചിയന്‍,കൊസ്സ്രാകൊള്ളി..,മരമാക്ക്രി,രഞ്ജിത് ഇവിടെ വന്നതിനു നന്ദി പറയതിരിക്കുവതെങ്ങിനെ?എല്ലാവര്‍ക്കും സുഖമല്ലെ...വീണ്ടും നമുക്കു അടുത്തു തന്നെ കന്ദു മുട്ടാം.ശ്രീ പുതിയതു വല്ലതു പോസ്റ്റു ചെയ്തിട്ടുണ്ടോ? നിന്നെ വല്ലാതെ മിസ് ചെയ്യുന്നു. വരാം എല്ലാം എനിക്കു വായിക്കണം.ഇപ്പൊല്‍ വിട.
Post a Comment