ഒരിക്കലും പെയ്തൊഴിഞ്ഞു തീരാത്തൊരു
പേമാരിയുണ്ടെന്റെയുള്ളില്.
അണ്ഠ്കടാഹങ്ങളെ
പ്രകമ്പനം കൊള്ളിക്കുവാന്‍ കെല്പ്പാര്ന്ന
മേഘഗര്ജനങ്ങളുണ്ടെന്റെയുള്ളില്.
ഉത്തുംഗഹിമശൃംഗങ്ങളെ പോലും,
ദൂരയുയരേക്കുയര്ത്തുവാന്
കെല്പ്പാര്ന്നൊരായിരം കൈയുള്ള
പ്രചണ്ഠവാതങ്ങളുണ്ടന്റെയുള്ളില്
തീരങ്ങളെയാപ്പാടെ വിഴുങ്ങാന്‍
വാ തുറന്നലയടിച്ചുയരും
തിരമാലകളുണ്ടന്റെയുള്ളില്.
സകലശിലാപടലങ്ങളും
ഒരു നൊടിയിടവേളയില്,
അലിഞ്ഞിളകിയഗ്നിയാകും
ലാവ ജ്വലയുണ്ടെന്റെയുള്ളില്.
എന്നകകാമ്പിലുണ്ടനവധി
ആരും കാണാത്ത നിലവറ.
നിലവറയിലാരും കാണാത്തകത്തുണ്ടു
കാഞ്ചന ധൂളി നിറഞ്ഞ കനക ഭണ്ഠാരങ്ങളും.
ചക്കിലിട്ടാട്ടാതെ ഊറ്റാമെന്നിലൂറുമിയെണ്ണ,
കത്തിയമരുന്നതിന് മുമ്പുയരും
ആയിരമാത്മാവിന് ഊര്ജ്ജമായെന്നിലുണ്ടു.
നീളെ നീളെ നിളയതനേകം
നിറവായി് കതിരണി വയലുമനേകമെന്നിലുണ്ടു.
നിലാവലയും നീല രജനിയും
നീരതം നീങ്ങി ശോഭിക്കും താരകങ്ങളും,
നിദ്രയെഴാതഭിരമിക്കും രജനീഗന്ധിയും,
രതിയും രേതസ്സൂമുടലും, മനവും
കനവും,കവിതയും രാഗ സ്വരങ്ങളും,
വേദ വേദാന്തങ്ങളും വേണ്ടുവോളമെന്നിലുണ്ട്.
നിറവും,നിനവും,നിദ്രയും,നിരാശയും,
നീലാകാശ ചരിവിലുയരും തിരിയും,
നിഴലും നിദാന്തമായെന്നിലുണ്ടു.
എന്നിലില്ലാത്തതായൊന്നുമില്ലെങ്കിലൂം
“നീ” മാത്രമില്ലാത്തതെന്തെ?
7 comments:
നല്ല കവിത. ഇഷ്ടപ്പെട്ടു. ഒന്നുകൂടെ ഒന്നു കാച്ചിക്കുറുക്കിയാല്‍ കൂടുത്തല്‍ നന്നാവുമെന്നൊരു തോന്നല്‍.
നന്നായി മാഷേ... നല്ല കവിത.
“ഒരിക്കലും പെയ്തൊഴിഞ്ഞു തീരത്തൊരു
പേമാരിയുണ്ടെന്റെയുള്ളില്”
‘തീരാത്തൊരു’ എന്നല്ലേ?
ആ ഇല്ലാത്ത ഒന്ന്, ഉള്ള എല്ലാത്തിനേക്കാളും വിലപ്പെട്ടതോ ?
സകലശിലാപടലങ്ങളും
ഒരു നൊടിയിടവേളയില്,
അലിഞ്ഞിളകിയഗ്നിയാകും
ലാവ ജ്വലയുണ്ടെന്റെയുള്ളില്.
നല്ലാ കവിതാ..
ആശംസകള്‍!
അതെ,ശ്രീ,ഈ അക്ഷരപിസാസിന്റെ ഒരു കാര്യം!ഇപ്പോ തിരുത്താം.വന്നവര്‍ക്കും വായിച്ചഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
രാജന് ഭായ്....
നന്നായിരിക്കുന്നു......
രചനകളിലെ മികവ്..വരികളില്‍
തുടരുക...എല്ലാ ഭാവുകങ്ങളും
നന്മകള് നേരുന്നു
അസ്സലായീട്ടോ..
Post a Comment