Tuesday, January 1, 2008

എനിക്ക് പങ്കുവെക്കാനുള്ളതു.

പലവഴികളതില്‍ പ്രയാണം
തുടരുമെന്‍ പ്രിയ തോഴരേ..
പറഞ്ഞ വാക്കിനും,
പറയാനിനി
ബാക്കിയാം വാക്കിനും,
പങ്കുവെക്കാനാവുമോ
നോവുകള്‍,നേരുകള്‍,
നീണ്ട രാത്രികള്‍
നിദ്രയില്‍ കാട്ടിയ കനവുകള്‍!
പ്രാണനില്‍ പ്രണയമായി,
മഞ്ഞു പോല്‍ പെയ്തിറങ്ങി
പാതിവഴി മറഞ്ഞ കാമിനി-
യവളുടെയോര്‍മ്മയില്‍
പകലുരുക്കിയ സ്വപ്നങ്ങളും,
പുലരിമാഞ്ഞാപകലിന്റെ
തീഷ്ണ രാഗങ്ങളില്‍,
ഉള്ളിലാളും വാക്കിന്റെ
തീച്ചൂടുപൊള്ളിച്ച
നെഞ്ചിന്റെ കുറുകലും ,
പങ്കുവെക്കാനാവുകില്‍
ധന്യനിവനും ധന്യരേ...

1 comment:

ഗുരുജി said...

നന്നായിരിക്കുന്നു.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)