Monday, December 3, 2007

ചെമ്പരത്തി.

നാട്ടിലേട്ടന്റെ തോട്ടത്തിലെന്നും പൂക്കളുണ്ടു.
വിരുന്നുണ്ണാനെത്തുന്ന പൂമ്പാറ്റകളൂം!
ചെംചോര കുടിച്ച പോലെ ചുവന്ന ചെമ്പരത്തി
നിന്നെകണ്ടു മോഹിച്ചെന്‍പെണ്ണൊരുത്തി,
കൊണ്ടുവന്നൊരു കമ്പ്
നാട്ടി ചട്ടിയില്‍ ,
നീര്‍ നനച്ചോമനിച്ചോമനിച്ചു.
മൊട്ടിട്ടു,പൂവിട്ടു പൂത്തു കാണാന്‍
കാത്തു നാളേറെ കരുതലോടെ.
ഇന്നലെ കാലത്തെഴുന്നെറ്റു
കണ്ടതാം കൌതുകം
എന്നെയും കാണിച്ചു, കാത്തുവച്ചു,
ഇന്നേക്കു നന്നായ് വിരിയുമല്ലോ!!
കാലത്തു കേട്ടതല്ലറചില്ലറ
കോലാഹലം
കാണൂവാനില്ലവളരുമയായ്
കാത്ത ചെമ്പരത്തി.!!!
ആരിതീ പാതകം ചെയ്തതീ-
യതിരാവിലേ ?
നോവാതിരിക്കുമോ ആരാകിലും?!

2 comments:

വാണി said...

ആരിതീ പാതകം ചെയ്തതീ-
യതിരാവിലേ ?
നോവാതിരിക്കുമോ ആരാകിലും?!

നന്നായിരിക്കുന്നു വരികളും, ചിത്രവും.

ശ്രീലാല്‍ said...

ചിത്രം തീരെ ഫോക്കസ്ഡ് ആയില്ലല്ലോ.. ശ്രദ്ധിച്ച് ഒന്ന്കൂടി ക്ലിക്കപ്പാ.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)