Monday, December 17, 2007

അനതിവിദൂരതയിലഭിരമിക്കും പ്രിയ കൂട്ടുകാരാ.. “ശ്രീ“ക്കു

അക്ഷരക്കൂട്ടങ്ങളേറി-
ക്കയറിമറിഞ്ഞിറങ്ങി
പോവുന്നേരം
നീയെനിക്കായി
സമ്മാനിപ്പൂ
നിന്‍ ചെറു ചിരി മുദ്ര.!
അകലയനതിവിദൂരതയിലെവിടെയോ
അരുമയായ് മരുവുന്ന കൂട്ടുകാരാ...
ഒരു വാക്കുമുരിയാടാതെയീ ചിരി
മുദ്ര മാത്രമെനിക്കേകിയകന്നു പോവതെന്തെ?
അക്ഷരത്തേരിലേറി
നീയെന്നെത്തുമെന്നോര്‍ത്താ-
ര്‍ദ്രചിത്തനായി ഞാനിരിപ്പിവിടെ.

വരിക,കാട്ടു പാതയാ‍മിതെങ്കിലും
ഗന്ധമില്ലാത്താതാം പൂക്കള്‍
ചിലതെല്ലാം വിരിഞ്ഞിരിപ്പില്ലേ.
നിറം പടര്‍ന്നലിഞ്ഞ ചിറകുമായ്
നീയീ വഴി
എന്നു പറന്നെത്തുമെന്നോര്‍ത്തു
ഇതളടക്കാതെ കാത്തിരിപ്പെന്‍
പൂങ്കാ‍വന പൂക്കളെല്ലാം.
വരികയക്ഷരജാലകത്തില്‍,
പിന്‍വഴിയിലുറഞ്ഞ
ജീവന്റെ നേരനുഭവങ്ങള്‍,
‍അക്ഷരപൊന്‍ വെളിച്ചത്തിന്‍
ഉലയിലിട്ടൂതി പഴുപ്പിക്കും
വാക്കിന്‍ വൈഭവമറിഞ്ഞോര-
ക്ഷര തട്ടാന്‍ നീ.

നിന്‍ കരവിരുതിനാലെനിക്കും
തീര്‍ക്കുമോ ഒരക്ഷരാംഗുലീയം.
ഒരു കീര്‍ത്തിമുദ്ര പോലെ
ശോഭിക്കുമെന്നുമതെന്‍
കൈവിരലില്‍ ഉണ്മയായ്.

വരിക വെന്നെന്‍
അക്ഷരജാലകത്തില്‍,
നേര്‍ത്ത നിലാവൊളി പോലെ
കുറിക്ക, നീ അഞ്ചാറക്ഷരം നിത്യം.
അനതിവിദൂരതയിലഭിരമിക്കും
പ്രിയകൂട്ടുകാരാ..

5 comments:

ശ്രീ said...

മാഷേ...

വളരെ നന്ദി. വേറെ എന്താ പറയ്‌കാ?

മിക്കപ്പോഴും മാഷുടെ ഈ ബ്ലോഗിലും കയറിയിറങ്ങാറുണ്ട് എന്നതു സത്യമാണ്‍. എങ്കിലും കവിതകളെക്കുറിച്ച് വിശദമായി, ആധികാരികമായി അഭിപ്രായം പറയാനുള്ള കഴിവില്ലാത്തതു കൊണ്ടാണ്‍ മിക്കപ്പോഴും ഇഷ്ടപ്പെട്ടു എന്ന അര്‍‌ത്ഥത്തില്‍‌ മാത്രമൊതുക്കി ഒരു കൊച്ചു പുഞ്ചിരി രേഖപ്പെടുത്തി പോകുന്നത്.
എങ്കിലും ആ ചെറിയ പുഞ്ചിരി പോലും മാഷ് ശ്രദ്ധിയ്ക്കാറുണ്ട് എന്നറിഞ്ഞതില്‍‌ സന്തോഷം. പിന്നെ, മാഷെപ്പോലെ കവിതയെഴുതാനുള്ള കഴിവില്ലാതെ പോയി. അതു കൊണ്ട് എന്റെ നന്ദി ഞാനിവിടെ ഈ കമന്റിനാല്‍ രേഖപ്പെടുത്തട്ടെ...
“നന്ദി, മാഷേ... നന്ദി”
:)

ഹരിശ്രീ said...

മാഷേ,

കൊള്ളാം.
:)

യാരിദ്‌|~|Yarid said...

ഇതെന്താ വായിക്കാനൊരു പ്രയാസം, ഫോണ്ടിനെ പ്രോബ്ലം ആണൊ? അതൊ ഏനിക്കു മാത്രമേയുള്ളോ. എന്തായിരിക്കും കാരണം..??

ഏ.ആര്‍. നജീം said...

നന്നായി മാഷേ, നല്ല കവിത

ശ്രീ പറഞ്ഞത് പോലെ പ്രത്യകിച്ച് ഒന്നും പറയാനാകാതെ പോകുമ്പോള്‍ ഒരു ചിരിമാത്രം സമ്മാനിച്ച് പോകുന്നു എന്ന്‍ മാത്രം.

രാജന്‍ വെങ്ങര said...

വാക്കുകള്‍ വ്യര്‍ഥമായില്ലാ എന്നറിഞ്ഞതില്‍ സന്തോഷം.
വഴി പോക്കന്‍- ഫോണ്ടിനു എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വേറെ ആരും പറഞ്ഞു കണ്ടില്ലല്ലോ..നന്ദി യുണ്ടു.. വന്നതിനു.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)