എന്നാണു എന്റെ ഊഴം വരിക?
നിരയിലടുത്തവനെയും ഞാന്‍ നോക്കി,
എന്താണു നിന്റെ മന്സ്സില്എനിക്കറിയാന് കഴിയുന്നില്ലല്ലൊ.
നിന്റെ കണ്ണുകളില്‍ നോക്കാന്എനിക്കു പേടിയാകുന്നു.
അല്ലെങ്കില്‍ ഞാനിനിയെന്തിനു പേടിക്കണം?
കൂടിന്റെ നിരകള്‍ മാറ്റി,
തിരഞ്ഞെത്തുന്ന കയ്യുകള്‍,
നീ ഒളികണ്ണിട്ടു നോക്കി തലതാഴ്ത്തി പിടിക്കുന്നു.
എനിക്കു ചിരിയാണു വരുന്നതു.
എന്തിനാണൂ നീയിങ്ങിനെ?
ഞാന്‍ ഊഴവും കാത്തിരിക്കുന്നവന്
എന്നിട്ടും ,നോക്കൂ എന്നെ ,ഞാന്‍ ഇടറുന്നില്ലല്ലോ,
എനിക്കു ഈ കോണിലിരുന്നും കാണാം
കഴുത്തറുത്തു തൂക്കിയിട്ട മുന്‍ഗാമികളെ.
ചോര വാര്‍ന്നൊഴുകി,
തളം കെട്ടിയനിലത്തു-ഉരിഞ്ഞിട്ട മേല്കുപ്പായങ്ങള്,
നിലത്തടുക്കിയ തലകള്‍,
എനിക്കീക്കോണിലിരുന്നും കാണാം
വെറിപൂണ്ടാര്ത്തിക്കണ്ണാലരി-
ഞ്ഞെടുക്കും പച്ചമാംസം.
അടുത്ത ഊഴം,നിന്റേതോ,
എന്റെതോ ആവാം,
ഇടറാതിരിക്കുക,
ഒരുനിമിഷം
അറക്കവാളിനും,
ആല്മാവിന്റെചിറകടിക്കും
ഇടയിലെ അജ്ഞാതമായ
ഒരു നിമിഷം
ആ ഒരു നിമിഷത്തേയാണൊ നീ പേടിക്കുന്നതു?
അതിനേയാണോ പേടിക്കേണ്ടതു?
4 comments:
Every moment has its own value...
nice poem.
നന്നായിരിക്കുന്നു, മാഷേ...
:)
രാജന് മാഷേ...
ആ ഒരു നിമിഷത്തയല്ലേ പേടിക്കേണ്ടത്
അറിയാമാ നിമിഷം... പിന്നെ എന്തിന് ഭയക്കണം
അനിവാര്യമാണാ നിമിഷമെങ്കില്‍.....
അറിഞ്ഞല്ലേ കഴിയൂ
വരികളും..ആശയങ്ങളും മനോഹരം
നന്മകള് നേരുന്നു
വന്നീവഴി
ഉര ചെയ്തൊരീ
മധുരമിയലും
വാക്കിലൂറും
നന്മ
ഞാനറിയുന്നു.
വെറുമൊരു
നന്ദി വാക്കാല്‍
ചെറുതാക്കാനവുമോ-
യീ നന്മ തന്നഴകിനെ.
Post a Comment