ഓള് = അവള്
ആട = അവിടെ
ഈട = ഇവിടെ
കീഞ്ഞു = ഇറങ്ങി
മാച്ചി = ചൂല്
മോന്ദി = സന്ധ്യ (ഈവനിങ്ങ്)
(മോന്ദി കയ്യട്ടു, എന്നിറ്റു പോയാ മതി (സന്ധ്യ കഴിഞ്ഞിട്ടു പോയാല്‍ മതി))
ചങ്ങായി = ചങ്ങാതി
എന്ത്ണ്ട് = എന്തൊക്കെയുണ്ടു?
എന്തിന്ഡ്രൊ? = എന്തൊക്കെയുണ്ടെഡൊ?
ബിശ്യം = വിശേഷം
മംങ്ങലം = കല്ല്യാണം
ഹോലത! = അതാ അങ്ങു ദൂരെ
കൈച്ചാ = കഴിച്ചൊ?
ചാടബക്കട = അടുക്കും ചിട്ടയും ഇല്ലാതെ
കണ്ടിനി = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
പാഞ്ഞിനി = ഓടി
പാഞ്ഞിനാ? = ഓടിയിരുന്നൊ?
പാഞ്ഞുമ്പോ= ഓടിപോകൂ
പോയിനി = പോയിരുന്നു
പോയിനാ? = പോയിരുന്നുവൊ?
പറങ്കി = മുളകു
പച്ച പറങ്കി = പച്ച മുളകു
അണ്ടി = കശുവണ്ടി
അണ്ടീംമാങ്ങേം=കശുവണ്ടിയും കശുമാങ്ങയും
ബണ്ണ = വെറുതെ
(ബണ്ണേല്ല ഓനൊന്നും മിണ്ടാത്തെ!)= വെറുതേയല്ല അവന് ഒന്നും പറയാത്തെ!
ബെണ്ണ = വെണ്ണ
ശീതം = തണുപ്പു
ബ്ബെയില്- = വെയില്
ചെക്കനോടു ബ്ബെയിലു കൊള്ളല്ലാന്നു പറഞ്ഞാലു കേക്കൂലല്ലാ..=വെയില് കൊള്ളരുതു എന്നു പറഞ്ഞല് ചെറുക്കന് കേള്‍ക്കില്ലല്ലോ?
ഓര് = അയാള്‍ (ഭാര്യ ഭര്‍ത്താവിനെ സംബോധന ചെയ്യുന്നതു),ഉദാ:-ഓര് ഈട ഇല്ല.= അദ്ദേഹം ഇവിടെ ഇല്ല.
പീടിക = കട
ചായപീട്യ= ചായ കട
ചാടുക = കളയുക
ഒരുംബാടു = ദേഷ്യം
പൈക്കുന്നു = വിശക്കുന്നു
പൈ = പശു
തച്ചു = അടിച്ചു
തച്ചു പല്ലു കൈക്കുക= തല്ലി പല്ലു കൊഴിക്കുക
അടീംമ്പിടീം= വഴക്കു.
കുളുത്തു= പഴംങ്കഞ്ഞി.
കുളുത്തു കുടിച്ചോ?=പഴംങ്കഞ്ഞി കഴിച്ചോ?
കിട്ടന് = ക്രിഷ്ണന്
പോയിറ്റു ബാടാ ഒരിക്ക= പോയി വരൂ വേഗം
പുരുവന്‍ പോയാ ബെരലില്ലേ=ഭര്ത്താവുപോയാല്തിരിച്ചു വരാറില്ലെ?
ഓളു പോയാല്‍ കയ്യിലേ:=ഭാര്യ പോയാല്‍ കഴിയില്ലെ?(ഒറ്റക്കു ജീവിക്കന്‍ സാധിക്കില്ലേ എന്നു ധ്വനി)
(മുകളിലെത്തേ രണ്ടു വരികളില്‍ കുറച്ചു അശ്ലീലം ഉണ്ടു അതാണു വരികള്‍ നീലയാക്കിയതു!!)
ബെരല്=വിരല്‍
കയ്യു= കൈ
ബെരലങ്ങംന്നെ മുറിഞ്ഞിന്=വിരല്‍ മൊത്തം മുറിഞ്ഞു
താഴെ നല്കിയ വാക്കുകള്‍ സംഭാവന ചെയ്തതു പ്രിയ " ശ്രീ..."
http://chithrappetti.blogspot.com/
പൊയ - പുഴ
കണ്ടം - വയല്‍
മൂരുക - കൊയ്യുക (നെല്ല്)
തൊയക്ക്വ - തുഴയുക
ഉയ്യെന്റപ്പാ - എന്റെ ദൈവമേ എന്ന അര്‍ത്ഥത്തില്‍.
നിന്നെ കുയ്ച്ച്ട്ട് പോട്ടെ - നിന്നെ കുഴിച്ചിട്ടുപോട്ടെ -നീ നശിച്ചുപോട്ടെ എന്ന അര്‍ത്ഥത്തില്‍.
ചോറ് ബെയ്ക്കാലാ ബാ.. - വരൂ ചോറുണ്ണാം
സംഭാവന കൂംബാരമാകുമ്പോ പരിപാടി ഗംഭീരമാകും.
വാക്കുകള്‍ സംഭാവന ചെയ്തതു..
http://nattuvarthanam.blogspot.com/
ബെകിട്- വേണ്ടാതീനം.
ഓന് എന്തിലോ ബെകിട് പറഞ്ഞീനി.
ഏട്ത്തൂ- എവിടെ
(കടപ്പാട് ചാത്തനോട്)
ഒയര്പ്പ്- ശര്‍ദ്ദി.
പോതി- ഭഗവതി
നിക്കറാ=നില്ക്കൂ
ഇരിക്കറാ= ഇരിക്കു
നടക്കറാ= നടക്കൂ
പറേപ്പാ =പറയൂ
നന്ദി.വീണ്ടും വരിക.
വിശര്‍പ്പു= വിയര്‍പ്പു (ആട്ന്നീടത്തംബര നടക്കുംബളത്തേക്കും വിശര്‍പ്പ് പൊട്ടീറ്റ് നോക്ക്യാട്ടേ, കൊടേടുക്കാന് പറഞ്ഞ കേക്കണ്ടേ?)
രാജന്
ശ്രീലാല്‍ said...
“കണ്ടിക്ക് ബാറാക്ക്യാ കീയാന്‍ കയ്യാ..?“ കണ്ണൂര്‍ക്കാരനായ ഞാന്‍ പോലും കണ്ണൂര്‍ ഭാഷയുടെ സ്റ്റൈല്‍ കണ്ട് ചിരിച്ചുപോയ ഒരു ചോദ്യമായിരുന്നു ഇത്. ഒരു ബസ്സുയാത്രയില്‍ ആയിരുന്നു ഞാന്‍ ഇതു കേട്ടത്. വയസ്സായ ഒരാള്‍ ബസ്സില്‍നിന്നും ഇറങ്ങാന്‍ നോക്കുകയായിരുന്നു. ബസ്സിന്റെ ഡോറിനടുത്ത് ആള്ക്കാര് തിങ്ങി നില്ക്കുന്നതിനാല് അദ്ദേഹത്തിന് ഇറങ്ങാനും പറ്റുന്നില്ല. കണ്ടക്ടര്‍ ബേം..ബേം.. എന്നു പറഞ്ഞു തിരക്കുമാക്കി. ദേഷ്യം വന്ന അദ്ദേഹം കണ്ടക്ടറോട് ചൂടായി ഇങ്ങനെ പറഞ്ഞു.“കണ്ടിക്ക് ബാറാക്ക്യാ കീയാന്‍ കയ്യാ..?“ കണ്ടി - വഴിബാറാക്കുക - ടൈറ്റ് ആക്കുക - തിരക്കാക്കുക എന്ന അര്ത്ഥത്തില്കീയാന് - ഇറങ്ങാന്കയ്യാ.. കഴിയുമോ ?:)
കണ്ണൂരാന്‍ - KANNURAN said...
നന്നായി... ഇനീം ഒരുപാട് വാക്കുകള്‍ ചേര്‍ക്കാനുണ്ട്. കിട്ടുമ്പം കിട്ടുമ്പം ചേര്ത്തോണ്ടിരിക്കുക, അതാ നല്ല പരിപാടി. ശ്രീലാലെ ഇതിലും പ്രസിദ്ധം മറ്റൊരു ബസ്സിലെ സംഭവമാ...സ്റ്റോപ്പെത്തിയപ്പോള്‍ കണ്ടക്ടറുടെ വക: ബേങ്കീ..ബേങ്കീ..യാത്രക്കാരന്റെ വക: കീയാ.. കീയാ...കേട്ടു നിന്ന മറുനാട്ടുകാരന് ഇതേത് ഭാഷയെന്നു കരുതി ‘അട്ടം‘ നോക്കിപ്പോയി.. ..നര്‍മ്മ ഭൂമിയില്‍ സലീം.കെ.ഞക്കനാല്‍ ഭാഷാ നര്‍മ്മ കഥകള്‍ വരാറുണ്ട്. അടിപൊളിയാണവ.
കണ്ണൂര്ക്കാരന് said...
ഉയ്യെന്ടെ രായെട്ടാ...ഇങ്ങള് കൊറെ ആള്ക്കാറ് ഈട കണ്ണൂറ് ബാശ പറഞ്ഞ് കളിക്ക്ന്ന്ന്ണ്ട് അല്ലെ.... എന്നിറ്റാന് ഞാന്‍ ഈട മിണ്ടാന്ട് കുത്തിരിക്ക്ന്ന്.എന്റെ അച്ചമ്മ (അച്ഛന്റെ അമ്മ)പറയ്ന്ന കൊറച്ച് ബാക്കുണ്ട്
തൊരള - ജലദോഷം
പെനാല - അരിപ്പ
എനി കൊറെ നാട്വാര് പറയ്ന്നത്
ബാക്കായി - ശണ്ട ഉണ്ടായി-
ഓറ് രണ്ടാളും ഒന്നും രണ്ടും പറഞ്ഞ് ബാക്കായി
പൊര - വീട്
പണ - ചെങ്കല്ല് /
കരിങ്കല്ലു വെട്ടുന്ന ക്വാറി (കോറ)
ബൈശറ്- വൈദ്യര്
കണിശന്‍- കണിയാന് (ജ്യോത്സ്യന്)
പണ= കല്ലുവെട്ടു കുഴി!
ഇതു പറഞ്ഞപ്പോഴാണു ഒരു മഴക്കാലത്തു തളിപറമ്പു ബസ്സ് സ്റ്റാന്റില്‍ കേട്ട ഒന്നു ഓര്‍മ്മ വരുന്നതു. സായ്ഹ്ന പത്രം വില്ക്കുന്നവന് ഉച്ചത്തില്‍ വിളിച്ചു കൂവുകയാണു.."പണക്കാര് പട്ടിണിയില്‍"അതെന്താപ്പ ഈ പണക്കരൊക്കെ ഇങ്ങിനെ പട്ടിണിയായി പോയെ എന്ന വേവലാതിയുമായി പത്രം വാങ്ങി നോക്കിയപ്പൊഴാണു കാര്യം പിടികിട്ടിയതു.മഴകാരണം കല്പ്പണകളില് വെള്ളം നിറഞ്ഞതിനാല്‍ പണിക്കു പോകാന്‍ പറ്റുന്നില്ല എന്നും,അതിനാല്‍ കല്പ്പ്പ്പണക്കാര് വിഷമത്തിലാണെന്നും ഉള്ള വാര്‍ത്ത കണ്ടതു.
ചിലതും ഇതോടോപ്പം ഞാനും ചേര്‍ക്കാം
കെരണ്ടു = കിണര്‍ ( ശ്രീലാലിന്റെ സംഭാവന)
എന്റെ ഭാര്യയുടെ അഛ്ച്ചാച്ചന് ഫ്രിഡ്ജിനു പറഞ്ഞിരുന്നുന്നതു എന്താണു എന്നറിയോ? "കുളുപ്പ് പെട്ടി."കുളുപ്പു= തണുപ്പു.
ഇനിയിന്നു കാലത്തു ചായ കുടിക്കാന്‍ നേരം തന്ന കടലയിഷ്ട്ടും(കടലക്കറി) അവിലും താഴെ വീണു പോയപ്പോള്‍ എന്റെ ഓളു പറഞ്ഞതു" എന്നാ രായാട്ടാ പറ്റീം.... ബേറീലേ..." ബേറുക= തഴെ വീണു പോവുക(കളഞ്ഞു പോവുക,വിതറുക എന്നതിന്റെ നാട്ടുവര്ത്താനന്തരീകരണം.)
ഓര്‍മ്മ വരുന്നതിനനുസരിച്ചു, കേട്ടു കിട്ടുന്നതിനനുസരിച്ചു നമുക്കീ നിഘണ്ടു വിശാലമാക്കാം
ശ്രീലാല്‍ said... ഇപ്പോള്‍ തോന്നിയ മറ്റൊന്ന്. കുഴല്‍ക്കിണര്‍ നമ്മുടെ നാട്ടുകാരനല്ല.. അന്യനാ. അതുകൊണ്ട് നമ്മുടെ നാട്ടുകാര്‍ ഇത്തിരി ബഹുമാനം കാണിക്കാറുണ്ട് വിളിയില്‍. കിണര്‍ എന്ന ഭാഗം വ്യക്തമായി ഉച്ചരിക്കും..പക്ഷേ, നമ്മള്‍ക്ക് നമ്മുടെ ശൈലി വിടാന്‍ പറ്റൂലല്ലോ... “കൊയല്“ കിണര്‍ എന്നാണു വിളിക്കുക.. :)
തുടരാം.....
നമുക്കിനി പ്രമോദ് (Pramod.KM )എന്താണു "സംഭാവനിച്ചതു"എന്നു നോക്കാം..
പൃത്തിക മാവ്-(കശുമാവ്,പോര്‍ട്ടുഗീസ് എന്ന പദത്തില്‍ നിന്നാവാം പൃത്തിക ഉണ്ടായത്)
കുളുത്ത്-(പഴങ്കഞ്ഞി)
പൈങ്ങാപ്പാണ്ടന്-(പൊട്ടന്,മന്ദബുദ്ധി എന്നൊക്കെ ഉള്ള അര്‍ത്ഥത്തിലാണ് പഴമക്കാര്‍ ഉപയോഗിക്കാറുള്ളത്,ഇപ്പോളത്തെ തലമുറ ഈ പദം ഉപയോഗിച്ചു കാണാറില്ല)
കണ്ടൂറായി-(വയലുകളിലൊക്കെ കാണുന്ന വെള്ളമൊഴുകുന്ന ചെറിയ ചാലുകള്‍)
പെര്ങ്ങാട്ട് കള്ളന്-(കൊടും കാട്ടുകള്ളന്)
കെരണ്ട്-(കിണര്‍)
ബൌസ്-(ഭവിഷ്യത്ത്)
നാട്ടി-(ഞാറു നടീല്‍)
നട്ടി-(വിളവെടുപ്പിനു ശേഷം,വയലുകളില്‍ നിര്‍മ്മിക്കുന്ന പച്ചക്കറിത്തോട്ടം)
ബൈരം കൊടുക്കല്‍-(കരച്ചില്)
ബത്തക്ക-(തണ്ണിമത്തന്)
ബാച്ചം-(കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന മുത്തം)
പിന്നെഉപ്പാട്ടി-(ഉല്പലാക്ഷി),മാതി-(മാധവി)എന്നിങ്ങനെ അമ്മൂമ്മമാരുടെ കുറേ പേരുകളും ഉണ്ട്.:)
------------
രാജന് വെങ്ങര saying...
ഇതില്‍ ബൌസ് എന്നതു, ഇങ്ങിനെയും പറയുന്നതു കേല്ക്കാം "നിന്റെ ബൌസില്ലെ വര്ത്താനാന്ന്..."നല്ല രസമുള്ള നുണകള്‍ പറയുന്നതിനിടയില്‍ കേട്ടിരിക്കുന്ന ശ്രോതാക്കളില്‍,പറയുന്നവരെ ചെറുതായി ഒന്നു കുറ്റപെടുത്തുകയും,എന്നാല്‍ കേള്‍ക്കാന്‍ രസമുണ്ടൂ, നീ തുടര്‍ന്നോളൂ എന്നുപ്രോല്സാഹനാല്മകമായി പ്രതികരിക്കുവാനാണു ഈ ഡയലോഗ് സാധാരാണയായി പറയാറ്.
പിന്നെ ബയിരം കൊടുക്കുക = കരയുക.എന്നര്‍ഥം"ആ ചെക്കന് നോക്ക്യാട്ടേ ബയിരം കൊടുത്തു പൊള്ള കൂട്ടുന്നു.. നീ അയിന്റെ മൂട്ടത്തന്നെ ഇട്ടു കൊടുത്തെ ഒന്നു."
മൂട്ടത്തു = മുഖത്ത്.
പൊള്ള=ബഹളം.
അയിന്റെ= അതിന്റെ
ഞാന്‍ പ്രമോദിന്റെ ബ്ലോഗില്‍ ഒന്നു കയറി,അവിടെ യാകട്ടെ കണ്ണൂര്‍ വാക്കുകള്‍ കൊണ്ടുള്ള അതിമനോഹരമായ ഒരു കവിത വായിക്കാനായി. വായനക്കു രസം നല്കിയ ബ്ളോഗ്.. പ്രമോദിനു അഭിനന്തനങ്ങള്..
"ബെല്ല്യാളു പറേന്നടത്തു മൂട്ടത്തു നോക്കീറ്റ് ബായീം പൊളിച്ച് നിക്കാമ്പള്ല്ലാന്നു പറഞ്ഞ്റ്റ്ലടാ..."
എന്റെ കുട്ടി കാലത്തു,അതായതു,മൂന്നിലോ നാലിലോ പഠിക്കുംബോഴാവാം.ഇതു സ്ഥിരമായി കേട്ടുകൊണ്ടിരുന്നതു.എന്തിനാണു എന്നാല്‍ എന്റെ എളേപ്പനും (ഇളയഛ്ച്ചനും ),ഇബ്രാഹിം വെങ്ങരയും(ദേശീയ പുരസ്കാരം നേടിയ നാടക രചയിതാവും,സംവിധായകനും,ഇപ്പോള്‍ കോഴിക്കോടു ചിരന്തന തീയറ്റര്‍ നടത്തുന്നു.) വലിയ കൂട്ടുകാരായിരുന്നു,.അവരുടെ യുവത്വ കാലം എന്നോര്‍ക്കണം നെയ്ത്തു പണിയായിരുന്നു അന്നു എളേപ്പനു. വീട്ടീനു മുന്നിലായി ഒരു കമ്പിനിയുണ്ടു.(കംമ്പനി എന്നര്ഥത്തില് പണിശാലക്കു പറയുന്നതു)ഒരു മംഗ്ഗം, (കൈത്തറി) പിന്നെ അതിന്റെ മറ്റ് ഉപകരണങ്ങളായ ,നൂലു ചുറ്റുന്ന ചക്രവും,മറ്റും ക്രമീകരിച്ച ഒരു ഓല കെട്ടിയ ഷെഡ്. വൈകുന്നേരം ആവുംമ്പോള്‍ എളേപ്പന്റെ സുഹ്രുത്തുക്കള്‍ അവിടെ വരും . എളേപ്പന് പണിയെടുത്തു കൊണ്ടു തന്നെ അവരുമായി നാട്ടു കര്യങ്ങളൂം ,നാടക കാര്യങ്ങളുംസംസാരിക്കും.ഇബ്രാഹിം വെങ്ങര അന്നു,ജീവിതത്തെ നാടകത്തിലേക്കു അലിയിച്ചു ചേര്‍ക്കാന്‍ കോപ്പു കൂട്ടി വരുന്നതെ ഉണ്ടയിരുന്നുള്ളൂ.എന്നാല്‍ അദ്ദേഹത്തിന്റെ "ജഹ്ഹന്നം"എന്ന നാടകം ജന ശ്രദ്ധ നേടുകയും ഒരു പാടു സ്റ്റേജുകള്‍ കയറുകയും ചെയ്തിരുന്നു.അതില്‍ നല്ലൊരു വേഷം എളേപ്പന് ചെയ്തിരുന്നു.അതിന്റെ ഡിസ്കര്ഷനും മറ്റുമായി ആയിരുന്നു അദ്ദേഹം ആയിടക്കു അവിടെ വന്നുകൊണ്ടിരുന്നതു.വന്നു കഴിഞ്ഞാല്‍ ഇരിക്കുന്നതു, തുണികൊണ്ടുള്ള ഒരു ചാരു കസാല (കസേര)യുണ്ടു.അതിലാണു.
അതു കമ്പിനിയുടെ വാതിലിനു അടുത്തയിട്ടണു ഇടാറു, ഇവരുടെ സംസാരം കേള്‍ക്കാന്‍വേണ്ടി മാത്രംഞാനാ വാതിലിനു അടുത്തു സ്ഥാനം പിടിക്കും.ചാരു കസെരയില്‍ ഇരുന്നു തലക്കു മുകലിലേക്കു ഇരുകയ്യുകളും മടക്കി വച്ചു, പതുക്കെ കയറിതുടങ്ങിയ കഷണ്ടിക്ക് ഭംഗി കൂട്ടുന്ന കട്ടി ചുരുളയുള്ള മുടി യുമായി,നാടകത്തിന്റെ ഒരോ രസങ്ങളും പറഞ്ഞു കയറുന്ന ഇബ്രാഹിം വെങ്ങര. ഞാന്‍ അവരുടെ സംസാരം കേള്‍ക്കാന്‍ ഓല ചെറുപ്പിന്റെ(ഓല തട്ടിക)മറവില്‍ ഒളിഞ്ഞും പതുങ്ങിയും നില്ക്കും,നെയ്ത്തിന്റെ ശബ്ദത്തിനിടയില്‍, സംസാരം കേള്‍ക്കാതെ വരുമ്പോള്പതുക്കെ വാതിലിനു അടുത്തോട്ടു നീങ്ങി നില്ക്കും.
അന്നേരമാണൂ വാതിലിനടുത്തായി എന്റെ തല എളേപ്പന്റെ ദ്രുഷ്ടിയില്‍ പെടുക. പണി(നെയ്ത്ത്)നിര്‍ത്തി,പിന്നെ എന്റെ നേരെ ഒരു വരവാണു.മേല്‍ പറഞ്ഞ ഡയലോഗ് സംഭവിക്കുന്നതു അപ്പോഴാണു,ഉടന്‍ അവിടം വിട്ടു ഓടുമെങ്കിലും.മിനുട്ടുകള്ക്കുള്ളില്വീണ്ടും,ചുറ്റി തിരിഞ്ഞു വന്നു പഴയ സ്ഥനത്തു നിലയുറപ്പിക്കും,അപ്പൊഴാണു പാരയുടെ രൂപത്തില്‍ ഏട്ടന്റെ വരവുണ്ടകുക.എന്റെ നിഴല്‍ ആ ഭാഗത്തുണ്ടായി എന്നുകണ്ടാല്‍ പിന്നെ പുള്ളി ഒരു അലറലാണു..അതിങ്ങനെ.."അഛ്ച്ചാ.. രാജനതാ ബെല്ല്യാളെ ബായിലു നോക്കിനിക്കുന്നു..."എന്റമ്മോ പിന്നെ ആ ചുറ്റു വട്ടത്തു നമ്മളെ മഷിയിട്ടാല്‍ കാണില്ല.
ഈ വാക്കുകളെ ആദ്യമായി എനിക്കു പരിചിതമയതു,ഇങ്ങിനെയൊക്കെയാണു.
വാക്കുകള്‍ തീപെട്ടി കൊള്ളികള്‍
ചിലവ ഒരു ഉരക്കു തന്നെ കത്തുന്നു,
ചിലതാകട്ടെ,എത്ര ഉരച്ചലും കത്തില്ല.
മറ്റു ചിലതാകട്ടെ,
ഒരു ഉരക്കു മരുന്നു തെറിച്ചു,
ഒരിക്കലും കത്താതെ പോകുന്നു.
അറ്റം പൊടിഞ്ഞാലും
ഉരക്കാം
ചിലതപ്പോള്‍
പാളിക്കത്തിയെന്നും വരാം.!
ചിലതിതു കത്തില്ല.
നനവിലലിഞ്ഞു
നാണിച്ചിരിക്കും
കത്തി തെളിഞതാകട്ടെ,
കത്തി തെളിഞതാകട്ടെ,
ചിലതപ്പൊള്‍ തന്നെ കേട്ടു പോകും.
എന്നല്‍ ചിലതില്ല ,
കെടാതെ നിന്നങ്ങു കത്തും
കത്തികഴിഞ്ഞും
ചിലതെരിഞിരിക്കും
ചിലതു കരിഞ്ഞാലും
കാര്യമാകും!
നിറച്ചടുക്കി,
ഭദ്രമായ്വച്ചീടുകില്‍
ഉപകരിക്കുമിതേതുകൂരിരുട്ടിലും!!
വാക്കുകള്‍
തീപെട്ടി കൊള്ളികള്‍
സൂക്ഷിക്കാം
നമുക്കിതപ്പ്രകാരം
രാജന് വെങ്ങര
ചക്കരക്കേങ്ങ്= മധുരകിഴങ്ങ് .ഇതിനു ബത്താസ് എന്നും ചിലയിടത്തു പറഞ്ഞു കേട്ടിട്ടുണ്ടു.
കൊള്ളിക്കേങ്ങ് = കപ്പ(മരച്ചീനി
കാളുക= കരയുക
തുടരാം.....
തുടരാം.....
14 comments:
:)
രായാട്ടാ, ന്നിറ്റാ മ്മളിങ്ങനെ മ്ണ്ടാണ്ട്രിക്കുന്ന്..?
കുറച്ചെണ്ണം ഞാനും കൂടി ചേര്‍ത്തോട്ടെ ?
പൊയ - പുഴ
കണ്ടം - വയല്‍
മൂരുക - കൊയ്യുക (നെല്ല്)
തൊയക്ക്വ - തുഴയുക
ഉയ്യെന്റപ്പാ - എന്റെ ദൈവമേ എന്ന അര്‍ത്ഥത്തില്‍.
നിന്നെ കുയ്ച്ച്ട്ട് പോട്ടെ - നിന്നെ കുഴിച്ചിട്ടുപോട്ടെ -നീ നശിച്ചുപോട്ടെ എന്ന അര്‍ത്ഥത്തില്‍.
ചോറ് ബെയ്ക്കാലാ ബാ.. - വരൂ ചോറുണ്ണാം.
:)
ഏ ചെങ്ങായിമാരെ നമ്മെം കൂടട്ടേ
ബെകിട്- വേണ്ടാതീനം.
ഓന് എന്തിലോ ബെകിട് പറഞ്ഞീനി.
ഏട്ത്തൂ- എവിടെ (കടപ്പാട് ചാത്തനോട്)
ഒയര്പ്പ്- ശര്‍ദ്ദി.
പോതി- ഭഗവതി
ഏയ് ചാത്താ, ത്രേസ്യായെ നിങ്ങ ഏടേന്ന്.
അര്‍ത്ഥം കൊടുത്തില്ലെങ്കിലും കുറേയൊക്കെ മനസ്സിലാകുന്നുണ്ട്.
ദാ ഇതും കൂടി
നിക്കറ -നില്ക്കൂ
നടക്കറ
ഇരിക്കറ
കക്കറ - ഏയ് അതല്ല ഇതൊരു സ്ഥലമാ.
“കണ്ടിക്ക് ബാറാക്ക്യാ കീയാന്‍ കയ്യാ..?“
കണ്ണൂര്‍ക്കാരനായ ഞാന്‍ പോലും കണ്ണൂര്‍ ഭാഷയുടെ സ്റ്റൈല്‍ കണ്ട് ചിരിച്ചുപോയ ഒരു ചോദ്യമായിരുന്നു ഇത്. ഒരു ബസ്സുയാത്രയില്‍ ആയിരുന്നു ഞാന്‍ ഇതു കേട്ടത്. വയസ്സായ ഒരാള്‍ ബസ്സില്‍നിന്നും ഇറങ്ങാന്‍ നോക്കുകയായിരുന്നു. ബസ്സിന്റെ ഡോറിനടുത്ത് ആള്ക്കാര് തിങ്ങി നില്ക്കുന്നതിനാല് അദ്ദേഹത്തിന് ഇറങ്ങാനും പറ്റുന്നില്ല. കണ്ടക്ടര്‍ ബേം..ബേം.. എന്നു പറഞ്ഞു തിരക്കുമാക്കി. ദേഷ്യം വന്ന അദ്ദേഹം കണ്ടക്ടറോട് ചൂടായി ഇങ്ങനെ പറഞ്ഞു.
“കണ്ടിക്ക് ബാറാക്ക്യാ കീയാന്‍ കയ്യാ..?“
കണ്ടി - വഴി
ബാറാക്കുക - ടൈറ്റ് ആക്കുക - തിരക്കാക്കുക എന്ന അര്‍ത്ഥത്തില്‍
കീയാന്‍ - ഇറങ്ങാന്‍
കയ്യാ.. കഴിയുമോ ?
:)
നന്നായി... ഇനീം ഒരുപാട് വാക്കുകള്‍ ചേര്‍ക്കാനുണ്ട്. കിട്ടുമ്പം കിട്ടുമ്പം ചേര്ത്തോണ്ടിരിക്കുക, അതാ നല്ല പരിപാടി.
ശ്രീലാലെ ഇതിലും പ്രസിദ്ധം മറ്റൊരു ബസ്സിലെ സംഭവമാ...
സ്റ്റോപ്പെത്തിയപ്പോള്‍ കണ്ടക്ടറുടെ വക: ബേങ്കീ..ബേങ്കീ..
യാത്രക്കാരന്റെ വക: കീയാ.. കീയാ...
കേട്ടു നിന്ന മറുനാട്ടുകാരന് ഇതേത് ഭാഷയെന്നു കരുതി ‘അട്ടം‘ നോക്കിപ്പോയി.. ..
നര്‍മ്മ ഭൂമിയില്‍ സലീം.കെ.ഞക്കനാല്‍ ഭാഷാ നര്‍മ്മ കഥകള്‍ വരാറുണ്ട്. അടിപൊളിയാണവ.
ഉയ്യെന്ടെ രായെട്ടാ...
ഇങ്ങള് കൊറെ ആള്ക്കാറ് ഈട കണ്ണൂറ് ബാശ പറഞ്ഞ് കളിക്ക്ന്ന്ന്ണ്ട് അല്ലെ.... എന്നിറ്റാന് ഞാന്‍ ഈട മിണ്ടാന്ട് കുത്തിരിക്ക്ന്ന്.
എന്റെ അച്ചമ്മ (അച്ഛന്റെ അമ്മ)പറയ്ന്ന കൊറച്ച് ബാക്കുണ്ട്
തൊരള - ജലദോഷം
പെനാല - അരിപ്പ
എനി കൊറെ നാട്വാര് പറയ്ന്നത്
ബാക്കായി - ശണ്ട ഉണ്ടായി- ഓറ് രണ്ടാളും ഒന്നും രണ്ടും പറഞ്ഞ് ബാക്കായി
പൊര - വീട്
പണ - ചെങ്കല്ല് / കരിങ്കല്ലു വെട്ടുന്ന ക്വാറി (കോറ)
ബൈശറ്- വൈദ്യര്
കണിശന്‍- കണിയാന് (ജ്യോത്സ്യന്)
പൃത്തിക മാവ്-(കശുമാവ്,പോര്‍ട്ടുഗീസ് എന്ന പദത്തില്‍ നിന്നാവാം പൃത്തിക ഉണ്ടായത്)
കുളുത്ത്-(പഴങ്കഞ്ഞി)
പൈങ്ങാപ്പാണ്ടന്-(പൊട്ടന്,മന്ദബുദ്ധി എന്നൊക്കെ ഉള്ള അര്‍ത്ഥത്തിലാണ് പഴമക്കാര്‍ ഉപയോഗിക്കാറുള്ളത്,ഇപ്പോളത്തെ തലമുറ ഈ പദം ഉപയോഗിച്ചു കാണാറില്ല)
കണ്ടൂറായി-(വയലുകളിലൊക്കെ കാണുന്ന വെള്ളമൊഴുകുന്ന ചെറിയ ചാലുകള്‍)
പെര്ങ്ങാട്ട് കള്ളന്-(കൊടും കാട്ടുകള്ളന്)
കെരണ്ട്-(കിണര്‍)
ബൌസ്-(ഭവിഷ്യത്ത്)
പിന്നെ
ഉപ്പാട്ടി-(ഉല്പലാക്ഷി),മാതി-(മാധവി)എന്നിങ്ങനെ അമ്മൂമ്മമാരുടെ കുറേ പേരുകളും ഉണ്ട്.:)
നാട്ടി-(ഞാറു നടീല്‍)
നട്ടി-(വിളവെടുപ്പിനു ശേഷം,വയലുകളില്‍ നിര്‍മ്മിക്കുന്ന പച്ചക്കറിത്തോട്ടം)
ബൈരം കൊടുക്കല്‍-(കരച്ചില്)
ബത്തക്ക-(തണ്ണിമത്തന്)
ബാച്ചം-(കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന മുത്തം)
ബേം കീ.. ബേം കീ..
ബൂം.. ബൂം...
ആക്കളേ.. കീയാ.. കീയാ...
ഒരെണ്ണം അന്റെ ബക....പുള്ളറ്.(=കുട്ടികള്‍, തെക്കോട്ട് പിള്ളാര്), (മലപ്പുറത്തുള്ളവര്‍ അന്റെ എന്ന് പറഞ്ഞാ നിന്റെ എന്നും കണ്ണൂരില്‍ എന്റെ എന്നുമ്മാണര്ഥം). എന്നിറ്റെന്നെയ്നും ഓന് പറഞ്ഞത്=എന്നിട്ട് എന്തായിരുന്നു അവന് പറഞ്ഞത്.
ഒരിക്കല്‍ കൊല്ലത്തുള്ള സുഹൃത്ത് കണ്ണൂരിലയാളുടെ അളിയന് പണിയെടുക്കുന്ന സ്ഥലത്ത്പോയ കഥ പറഞ്ഞു, മുണ്ടയാട് സ്റ്റോപ്പിലെങ്ങാനിറങ്ങാന് പറഞ്ഞ് കൊടുത്തിരുന്നു, സ്റ്റാന്റില്‍ നിന്ന് കണ്ടക്റ്റരോട് പറഞ്ഞു മുണ്ടയാട് സ്റ്റോപ്പെത്തുംമുന്പൊന്ന് പറയണേന്ന്, കുറേ നേരം ഓടിക്കഴിഞ്ഞ് ആള് കണ്ടക്റ്ററോട് മുണ്ടയാട് കഴിഞ്ഞോന്നന്വേഷിച്ച്പ്പോള് കണ്ടക്റ്ററ്: നിങ്ങളോട് "ഈട കീഞ്ഞോന്ന്" കൊറെ ബിളിച്ച് പറഞ്ഞിരുന്നല്ലൊ മുണ്ടയാട് കയ്ഞ്ഞൂന്ന്. ഈ കീഞ്ഞോ കീഞ്ഞോ കേട്ടിട്ട് ആശാനപ്പൊ പിടി കിട്ടിയില്ല പിന്നെ കുറെനാള്‍ കഴിഞ്ഞാണിതൊക്കെ പരിചിതമായത്.
കണ്ണൂരിലെ ഒരു ചായപ്പീട്യേല് തെക്ക് നിന്നുള്ള ഒരാള്‍ ഊണ് കഴിക്കാന്‍ കയറി, അവിടെ ഒരു ബോര്‍ഡ് വെച്ചിരിക്കുന്നു "ഊണ് കഴിച്ച ഇലയെടുത്ത് പുറത്ത് ചാടുക" ആള് ഊണ് കഴിച്ച് പുറത്തിറങ്ങി ചാടാന്‍ തുടങ്ങി, കണ്ട് നിന്ന കടക്കാരന് "നിങ്ങളെന്നെയ്നും തുള്ള്ന്ന്?"
ആള് ബോറ്ഡ് കാട്ടി, കടക്കാരന് ഇലവാങ്ങി ദൂരെക്കളഞ്ഞു. സംഗതി വിശദീകരിച്ചു.
മലപ്പുറം സിനിമകള്‍!
പഴശ്ശിരാജ : പഴശ്ശി ഹാജി.
ഇരിക്കൂ എം ഡി അകത്തുണ്ട് : ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.
ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.
വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.
മകന്റെ അച്ചന് : മാന്റ ബാപ്പ.
ഈ പട്ടണത്തില്‍ ഭൂതം : യീ ബശാറില്‍ ചെയ്ത്താന്!.
എനിക്ക് നീയും നിനക്ക് ഞാനും : ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.(ഇച്ച് ഇജ്ജും ഇജ്ജ്ക്ക് ഇച്ചും).
മായാവി : ഇബുലീസ്..
സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.
ഭാര്യ സ്വന്തം സുഹുര്‍ത്ത് : ഓള് ഞമ്മന്റ ചെങായി.
കോളേജ് കുമാരന് : കുണ്ടന്‍.
ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത ക്നാവ്.
തലപ്പാവ് : പച്ചത്തൊപ്പി.
നരസിംഹം : പുലിമന്സന്
അതിശയന്‍ : ബല്ലാത്ത പഹയന്.
അച്ചനുറങാത്ത വീട് : ബാപ്പ ഒറങാത്ത കുടി.
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റ നേരം.
മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.
ചെറിയലോകവും വലിയ മനുഷ്യരും : ഇമ്മിണി ശെറിയ ദുനിയാവും ബെല്യ മന്സന്മാരും.
രണ്ടാം വരവ് : റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.
ലാല്‍ സലാം : അസ്സലാമു അലൈക്കും.
പെരുന്തച്ചന് : പൊരപണിയണ ബാപ്പ.
കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.
സ്തലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.
മൈ ഡിയര്‍ മുത്തഛന് :ഞമ്മന്റ പൊന്നാരുപ്പാപ്പ.
മലബാര്‍ വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.
മഞുപോലൊരു പെണ്‍കുട്ടി : മൊഞ്ചത്തി.
അറബിക്കഥ : അറബിക്കിസ്സ.
ഞാന്‍ ഗന്ധര്വന് : ഞമ്മള് ജിന്നാണ്.
ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.
വിസ്മയതുംബത്ത് : യാ റബ്ബുല്‍ ആലമീനേ..
ബാലേട്ടന് : ബാലനിക്ക.
ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്റത്തുകള്
പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.
അലിഭായി : ആലികാക്ക.
സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.
കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.
ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാസന്റേം ഹറാംപെറപ്പ്കള്
നന്ദിനി ഓപ്പോള് : നന്നിനിയിത്താത്ത.
അച്ചന് കൊംബത്ത് അമ്മ വരംബത്ത് : ബാപ്പ ശക്കകൊംബേലും ഉമ്മ പറംബിലും.
നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.
സേതുരാമയ്യര്‍ സി ബി ഐ : സീതി ഹാജി ശീ ബീ ഐ.
വാര് ആന്ട് ലവ് : ലൌ ജിഹാദ്.
മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.
Post a Comment