Thursday, November 29, 2007

അഭിമന്യുവും അത്ത്യന്താധുനീക അച്ഛനും!!

അഭിമന്യുവും അത്ത്യന്താധുനീക അച്ഛനും!!

അസ്‌ത്രങ്ങള്‍ തേച്ചു മിനുക്കുക,
ആവനാഴി നന്നായി നിറക്കുക.
ആടകളണിഞ്ഞും,
മാറിടം പിളരാതിരിക്കാന്‍
പടച്ചട്ടയണിഞ്ഞും
പോകയുണ്ണീ നീ
പടക്കളത്തില്‍.
പോരാട്ടമെന്നേ തുടങ്ങി!!

നിന്‍ തേരിന്‍ ചക്രങ്ങള്‍
‍നേരിലുരുളാന്‍,
പോരില്‍ നീ പതറാതിരിക്കാന്‍
‍നേരുന്നുണ്ടമ്മ കോവിലില്‍
നേര്‍ച്ചകളനവധി
പോക നീ,
നേരമില്ലിനി കളയാന്‍
‍ശംഖൊലി കേള്‍പ്പതില്ലേ
പടപ്പുറപ്പാടടുത്തെത്തി..
ആരവം കേള്‍പ്പതില്ലെ?

പുറപ്പെട്ടുണ്ണി
യുദ്ധക്കളത്തിലേക്കാ-
യുധക്കൂട്ടങ്ങളെല്ലമൊരുമിച്ചു!
നമിച്ചച്ഛനമ്മതന്‍ കാല്ക്കീഴില്‍
ആശിര്‍വാദവും വാങ്ങി
പടക്കളത്തില-
ഭിമന്യൂചരിതമൊന്നെഴുതുവാന്‍!!

പടികടന്നങ്ങു ഗമിച്ചില്ല മകന-
തിന്‍ മുന്പു വിളിച്ചച്ഛന്‍
പോളിസിയേജന്റിനെ
ചേര്‍ത്തുവച്ചു നിരത്തി കണക്കു കൂട്ടി ,
കഴിച്ചേജന്റിന്‍ കമ്മീഷനും,
ഒര്‍ത്തുവച്ചു തുക.
കേമം! തുകയത്ര വലുതന്നെ,!!!
മനസ്സിലോര്‍ത്തച്ഛന്‍
‍അന്നു നോമിനിയായി
തന്റെ പേര്‍ തന്നെ
ചേര്‍ത്തതെത്ര നന്നായി!!!!

(നല്ല അച്ഛന്‍മാര്‍ ക്ഷമിക്കുക.)

3 comments:

കണ്ണൂരാന്‍ - KANNURAN said...

അവസാനത്തെ ഖണ്ഡികയില്ലെങ്കില്‍ കവിത കൂടുതല്‍ നന്നായേനെ...

Murali K Menon said...

കവിതയുടെ ആശയം നന്നായിരുന്നു. അക്ഷര പിശാചുകളെ എഡിറ്റ് ചെയ്ത് ശരിയാക്കുമല്ലോ! പെട്ടെന്ന് ദൃഷ്ടിയില്‍ പെട്ടവ ചൂണ്ടിക്കാട്ടുന്നു.

ചക്ക്രങ്ങള്‍ - ചക്രങ്ങള്‍
നേര്‍ച്ചകളനവതി - നേര്‍ച്ചകളനവധി
കേള്‍പ്പതില്ലെ - കേള്‍പ്പതില്ലേ
നമിച്‌ഛച്ചനമ്മതന്‍ - നമിച്ചച്ഛനമ്മതന്‍
‍നേരുന്നുണ്ടുമ്മകോവിലില്‍ - നേരുന്നുണ്ടമ്മ കോവിലില്‍
അശീര്‍വാദവും - ആശിര്‍വാദവും
വിളിച്ഛച്ചന്‍ - വിളിച്ചച്ഛന്‍
‍പോളിസിയേജന്റിനേ - പോളിസിയേജന്റിനെ
മനസ്സിലോര്‍ത്തച്ചന്‍ - മനസ്സിലോര്‍ത്തച്ഛന്‍

രാജന്‍ വെങ്ങര said...

ബ്ലോഗിലേക്കു വന്നതിനും
വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയതിനും നന്ദി.
അക്ഷര തെറ്റുകള്‍ കാണിച്ചു തന്നവ തിരുത്തിയിട്ടുണ്ടു.
പുതിയ പോസ്റ്റുകളിട്ടാല്‍ ലഭിക്കാനായി ഇ മെയില്‍ ചേര്‍ക്കാന്‍ ശ്രദ്‌ധിക്കുമല്ലോ..
രാജന്‍

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)