വര്‍ഷങ്ങള്‍ക്കു മുന്‍പു ശ്രീ മുത്തപ്പ സന്നിധിയില്‍ ചെന്നു തിരിച്ചുവന്നു വീട്ടിലെത്തിയപ്പൊള്‍...ഒരോറ്റയിരുപ്പിനു എഴുതിവച്ചതാണു ഇതു. പഴയ കടലാസുകളും മറ്റും പൊടിതട്ടി വെക്കുംബോള്‍ ഇന്നതു കയ്യില്‍ തടഞ്ഞു.ഞാനിതു ഇവിടെ പകര്‍ത്തുകയാണു..അരുചിയായി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക.
ഓം ശ്രീ ഗണേശായ നമ:
അഹങ്കാരത്തിന്റെ പടികളിറങ്ങി,
സ്നേഹ തീര്‍ത്തത്തില്‍ കാലു കഴുകി,
കാരുണ്യത്തിന്റെ ദേവ സ്പര്ശത്തേ വണങ്ങാന്‍ ഞാനെത്തി.
കാണിക്കയായി എന്റെകണ്ണീരുമാത്ത്രം ഞാന്‍ കൊണ്ടുവന്നു.
കൊണ്ടുവന്നതത്ത്രയും ആ കാല്ക്കീഴില് അര്‍പ്പിച്ചു.
"കൈവെടിയില്ലൊരിക്കലു"മെന്നുള്ളിലുരുവിട്ടുതന്നു നീ.
നനുത്ത പൂവിതളുലഞ്ഞവെണ് വിഭൂതി നെറ്റിയില്‍ ചാര്‍ത്തുവാന്‍ തന്നു നീ...
ഇതു മതി..,എനിക്കീ രക്ഷ തന്നെ ജന്മ സാഫല്ല്യം!!!
വെയില് തളര്‍ത്തിയ മെയ്യിനുണര്വേകുവാന്,
നിന് ഹ്രുദ്യ പ്രാസാദം വയര്‍ നിറച്ചുണ്ടു ഞാന്‍..
നിന് കാരുണ്യാമൃത ജന്മ ജന്മന്തര യോഗമയീടുവാന്..,
വഴിപാടു കുറി മുറിച്ചു ക്രുദാര്ത്തനായി..
തെല്ലു നേരമാ പുണ്യതീരങ്ങളില്‍,
ഉല്ലാസവായു നുകര്‍ന്നു ഉന്മാദനായി അലഞ്ഞു ഞാന്‍..
തെന്നിയോടും ഇളംകാറ്റിളൊളിപ്പിച്ചുകൊണ്ടുപൊകുന്നതിതെങ്ങൊട്ടു
ഹ്രുദ്യമായൊരീ കര്‍പ്പൂര പുണ്യ ഗന്ധം.
വന്നണഞ്ഞ ഭക്തരൊക്കൊയും,
നിറച്ചുഹ്രുത്തടം,നിന് രാഗ വായ്പ്പിനാല്‍,
ത്രുപ്ത്തരായി പോരുവാന്ഒരുക്കീ
പാതയോരത്താനല്ല വ്യാപാര സഞ്ചയം.കണ്മഷി,
ചാന്തു ,ചിന്തൂരം,കളഭം,
കൈവള കിങ്ങിണിക്കൊലുസും
സുന്ദരീമണിയിവള്ക്കു ചമഞ്ഞോരുങ്ങീടുവാന്
വേണ്ടുവോളം നിരത്തിയോരുക്കിഅണിഞ്ഞു നില്പ്പുണ്ടു,
കടകളനവതി..പിന്നെ,പാവ,പലതരം കളിപാട്ടവും,
പാട്ടാല്‍ നിന് കീര്‍ത്തി യേറ്റിടും പാട്ടു ചോല വില്‍ക്കും പലയിടവും,
പതുക്കെ നടന്നു പിന്നിട്ടു ഞാന്ഭക്തി തന് പടവുകള്‍ കേറിടുംബോള്,
അന്ധരാര്ത്തന്മാര്,അംഗവിഹീനരവശര്,
മടിശീലവിരിച്ചിരിപ്പുഭിക്ഷാംദേഹികളായവര് അനേകികള്...
നാണയതുട്ടായി മടിതട്ടിലിട്ടുനല്കി ഞനെന്‍ ഭിക്ഷ..
കത്തും വെയിലുച്ചിയില്വെള്ളികോരിയൊഴിക്കവെ,
ഒരോറ്റ മന്ത്രമുരുവിട്ടു,എന്നെ കടന്നു പോയതെത്ത്ര ഭക്തര്‍
എല്ലാം നിന് തിരു നടയിലെത്തുവാന്‍ വെംബല്പൂണ്ടവര്!!
പടിമുകളേറി !!വീണ്ടുമാ ദേവഹ്രുത്തടംകണ്പാര്ക്കുവാന്,
തിരിഞ്ഞു നോക്കുകില്!!,
ഹാ മനോഹരം!!!,
വെണ്പട്ടുടയാടയഴിഞ്ഞുവീണപോല് പറശ്ശിനിപടിഞ്ഞറോട്ടൊഴുകുന്നു!!!
ദേവസംഗമ സ്വര്‍ഗ തീരമതിസുന്ദരമീമംഗള ഭൂമി!!
നിറഞ്ഞ പച്ചപ്പിലുലയാടിയവനഭംഗി പാലിച്ചോരുശാന്ത സൗമ്യ യാഗ ഭൂമി!!
ഇവിടം പുകള്‍ പെറ്റ ലോക പാലകന്ശ്രീ മുത്തപ്പ സന്നിധാനം!!
1 comment:
ബൂലോഗത്തേക്കു സ്വാഗതം. അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുമല്ലൊ.
Post a Comment