Tuesday, January 5, 2010

ഒരു നിശാഗീഥം

സായന്തനം കഴിഞ്ഞീവഴിയെത്തി
രാവാരാരുമറിയതെയീനിലാവിന്‍
നേര്‍ത്ത വസ്ത്രാഞ്ചലം ചുറ്റി.
കണ്മിഴിച്ചാരെ നോക്കുന്നു നക്ഷത്രകുഞ്ഞുങ്ങള്‍,
ചാരെ ചരിക്കുന്നമ്പിളി ക്കലക്കീറിനും പുഞ്ചിരി.
മാഞ്ഞകന്നില്ലാതാവുന്ന മഴ മേഘരാശി.
കുളിര്‍തെന്നലോടി വന്നെത്തി പറഞ്ഞതേതു കിന്നാരം.
ചിരിമണികളുതിര്‍ക്കുന്നുവല്ലോയരിമ്മുല്ലയിലകളും.
ഈ രാവിനെകാത്തല്ലൊ നമ്മളും,
പകലിന്‍ പാളങ്ങളില്‍ പാഞ്ഞതും.
നിഴലലിഞ്ഞെങ്ങോ മാഞ്ഞയീ
നിശയിലിനിയഴലും മാഞ്ഞലിയട്ടെ.
ഇന്നീരാത്രിയിലണയാതിരിക്കട്ടെ-
യാനന്ദനാളങ്ങള്‍ നിങ്ങളില്‍.

5 comments:

നാടകക്കാരന്‍ said...

rajeettaa kollaam nalla eenathil chollan pattunna kavithaaaa
http

നാടകക്കാരന്‍ said...

http://mridhulam.blogspot.com

ഭൂതത്താന്‍ said...

കൊള്ളാം നല്ല കവിത

ഓ.ടോ. ബിജുവേ നീ ഇതും ചൊല്ലിയോ

രാജന്‍ വെങ്ങര said...

നാടകക്കാരനാം നാട്ടുകാരാ,സുഖമല്ലെ...വന്നതിനും അഭിപ്രായം പങ്കു വച്ചതിനും നന്ദി.

രാജന്‍ വെങ്ങര said...

ഭൂതത്താന്‍ സുഖമല്ലെ...അഭിപ്രായത്തിനു നന്ദി..

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)