Monday, January 4, 2010

ആശയെ മറ്റാരാണ്ട് കെട്ടികൊണ്ടോയ്..

ഇടറിയിളകിയടയും മിഴികള്‍
ഒരു മാത്ര കാണാനാശ,
ഒന്നു കണ്ടെന്നാലൊന്നു മിണ്ടാനാശ,
മിണ്ടിയെന്നാലൊന്നു തൊടാനാശ.
തൊട്ടന്നാലൊട്ടി നടന്നിടാനാശ,
നടന്നാശവിട്ടിടുംബോഴ--
ല്പമൊന്നിച്ചിരിക്കാനാശ.
ഒന്നിച്ചിരുന്നൊരൊ കഥ
പറയുന്നേരമറിയാതെയൊരു-
ചുമ്പനം കട്ടെടുക്കാനാശ.
പിന്നെ വട്ടം പിടിച്ചെല്ലാം
മറന്നാമാറിലലിയാനാശ.
മാറിലലിഞ്ഞമര്‍ന്നാലോ
ലോകമെല്ലാം മറന്നൊന്നാകാനാശ,
ആശയിങ്ങനെ പെരുത്തേറുന്നൊരു
ദിനം “ആശയെ” മറ്റാരാണ്ട് കെട്ടികൊണ്ടോയ്....

2 comments:

siva // ശിവ said...

ആശയടങ്ങിയ ഒരു കവി! :)

ഭൂതത്താന്‍ said...

അങ്ങനെ ആശ രക്ഷപ്പെട്ടു അല്ലെ

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)