Friday, January 8, 2010

ഗാന്ധി ചിന്തകള്‍
നമുക്കീ വാക് വിപ്ലവം
തുടരാമിനിയും,
കവലയിലുച്ചവെയിലില്‍,
കറുത്തിരുണ്ടാലംബമില്ലാതെ
കാലില്‍ ഞാത്തിയിട്ടുയിരറ്റ
ഹാരത്തിനലോസരപാടിലുടക്കി,
സമരകാഹളത്തിനാരംഭവേദിയായി,
കാകകാഷ്ഠത്തിലഭിഷിക്തനായി,
നീ വടി പിടിച്ച് നില്‍ക്ക.
പണ്ടൊരാളെ കുരിശേറ്റി നാം
ഇന്നു നിന്നെ കവലയിലിങ്ങനെ
കുത്തിനിര്‍ത്തി,
കൊടി ചുരുട്ടി കാല്‍ക്കീഴിലിട്ട്,
നിന്നെ നാം ക്രൂശിക്കുന്നു.
നാം സ്വതന്ത്രാരാണിന്നു.
നിന്നെയിങ്ങനെ ക്രൂശിക്കുവാനും,
നിന്നെയോര്‍ത്തിങ്ങനെ
വാക്ധോരണിയുതിര്‍ക്കുവാനും,
ഇല്ലെനിക്കില്ലയലപസമയമെന്‍
കയ്യില്‍,നിന്‍ കാലിലുടക്കിയ
നിര്‍ജ്ജീവഹാരമതഴിക്കുവാന്‍,
ചുരുട്ടി ച്ചെരുകിയവര്‍ണ്ണപതാക-
യഴിച്ചു വച്ചീടുവാന്‍,
നിന്നിടാനെനിക്കില്ല സമയം.
വാക് വിപ്ലവത്തിനായാളുകളെത്തി
ഞാനാണധ്യക്ഷനതിലും.
തുടരട്ടെ നിന്നെകുറിച്ചോര്‍ത്തുള്ളൊ-
രീ ദീനവിലാപം.


8 comments:

രാജന്‍ വെങ്ങര said...

ഗാന്ധി ചിന്തകള്‍

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഈ ചിന്തകള്‍ പങ്കുവച്ചതിന് നന്ദി..

ഫസല്‍ / fazal said...

ഗാന്ധി ചിന്ത...

Biju Kanayi said...

Thanks for comments..

hAnLLaLaTh said...

മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എന്തിനും ഏതിനും മൂക സാക്ഷിയായി നില്‍ക്കുന്ന മഹാത്മാവിന്റെ പ്രതിമ അപമാനിക്കലാണെന്ന് പറയുമ്പോഴും അതെങ്കിലും അവിടെ ഉണ്ടല്ലൊ എന്ന ആശ്വാസവും ഞങ്ങള്‍ക്കുണ്ട്.

കുറച്ചു കഴിഞ്ഞാല്‍ മുമ്പു യേശുദാസന്റെ ഒരു കാര്‍ട്ടൂണില്‍ കണ്ടതു പോലെ എതു ഗാന്ധീടെ ജയന്തിയാണ് ഇന്നെന്ന് ആളുകള്‍ ചോദിച്ച് തുടങ്ങും.
അപ്പോള്‍ നമുക്കീ പ്രതിമയെങ്കിലും ചൂണ്ടിക്കാണിക്കാം...!!!

( ഇതെവിടുത്തെ ഫോട്ടൊയാ ? )

rajshines said...

ഇതെഴുതുവാനുള്ള പ്രചോദനം ശ്രീ ഷിബു മത്യൂ ഈസൊ യുടെ,മഴത്തുള്ളി യില്‍ വന്ന ഒരു പോസ്റ്റാണു..അതിവിടെ വായിക്കാം “http://www.mazhathullikal.com/profiles/blogs/2797114:BlogPost:282879“
ഇങ്ങിനെ......
“പത്തനംതിട്ട സെന്‍‌ട്രല്‍ ജംഗഷനില്‍ തലയുയര്‍ത്തിപിടിച്ച് നില്‍ക്കുന്ന ഒരു ഗാന്ധി പ്രതിമ ഉണ്ട്. പത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടില്‍ നിന്നാണ്. 01-01-2010 ല്‍ കണ്ട ഗാന്ധിപ്രതിമ ഇങ്ങനെയാണ്“.

ലിങ്ക്....“http://www.mazhathullikal.com/profiles/blogs/2797114:BlogPost:282879“

കാലമേതു,ദേശമേതു എന്നു തിരക്കുന്നതില്‍ എന്തര്‍ത്ഥം? എല്ലയിടത്തും രാഷ്ട്രപിതാവിനു ഈ ക്രൂശിതാവസ്ഥ തന്നെ.അതിനാരെ കുറ്റം പറയാന്‍? നാമും ഈ നോവിപ്പിക്കുന്ന കാഴ്ച്ച കണ്ട് ഒരു നെടുവീര്‍പ്പിട്ടു,പുറം തിരിഞ്ഞു നടക്കുന്നതല്ലാതെ,ഒന്നൊരു നിമിഷം നിന്നു,അതൊന്നു വൃത്തിയാക്കാന്‍,ആ അവലക്ഷണമായി ഉണങ്ങി ഞാന്ന മാലയഴിച്ചുമറ്റാനോ..അല്ലെങ്കില്‍ ഒന്നു മെനെക്കെട്ട് അതൊന്നു വൃത്തിയാക്കാനോ മുതിരുമോ...?ഇങ്ങിനെ വല്ലതുമൊക്കെ എഴുതിയും,പിന്നാമ്പുറത്ത് നിന്ന് വല്ല്യ വാചകം പറയാനുമല്ലാതെ ഈ ഞാനടക്കമുള്ള “ദേശഭക്തര്‍”മറ്റെന്തു ചെയ്യാന്‍?

ലതി said...

കോട്ടയത്ത്
തിരുനക്കരയിലെ
ഗാന്ധിപ്രതിമയെക്കുറിച്ച്
ഓർത്തുപോയി.
ഏന്തായാലും
ഈ ചിന്ത
ഉചിതമായി.
നന്ദി.

ശാന്തകാവുമ്പായി said...

'നിന്നീടാനെനിനാനെനിക്കില്ല്ല സമയം'അതാണു കാര്യം.ആർക്കും ഒന്നിനും സമയമില്ല.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)