സായന്തനം കഴിഞ്ഞീവഴിയെത്തി
രാവാരാരുമറിയതെയീനിലാവിന്
നേര്‍ത്ത വസ്ത്രാഞ്ചലം ചുറ്റി.
കണ്മിഴിച്ചാരെ നോക്കുന്നു നക്ഷത്രകുഞ്ഞുങ്ങള്,
ചാരെ ചരിക്കുന്നമ്പിളി ക്കലക്കീറിനും പുഞ്ചിരി.
മാഞ്ഞകന്നില്ലാതാവുന്ന മഴ മേഘരാശി.
കുളിര്തെന്നലോടി വന്നെത്തി പറഞ്ഞതേതു കിന്നാരം.
ചിരിമണികളുതിര്ക്കുന്നുവല്ലോയരിമ്മുല്ലയിലകളും.
ഈ രാവിനെകാത്തല്ലൊ നമ്മളും,
പകലിന് പാളങ്ങളില്‍ പാഞ്ഞതും.
നിഴലലിഞ്ഞെങ്ങോ മാഞ്ഞയീ
നിശയിലിനിയഴലും മാഞ്ഞലിയട്ടെ.
ഇന്നീരാത്രിയിലണയാതിരിക്കട്ടെ-
യാനന്ദനാളങ്ങള് നിങ്ങളില്‍.
5 comments:
rajeettaa kollaam nalla eenathil chollan pattunna kavithaaaa
http
http://mridhulam.blogspot.com
കൊള്ളാം നല്ല കവിത
ഓ.ടോ. ബിജുവേ നീ ഇതും ചൊല്ലിയോ
നാടകക്കാരനാം നാട്ടുകാരാ,സുഖമല്ലെ...വന്നതിനും അഭിപ്രായം പങ്കു വച്ചതിനും നന്ദി.
ഭൂതത്താന്‍ സുഖമല്ലെ...അഭിപ്രായത്തിനു നന്ദി..
Post a Comment