വരുവാനുളള വിധിദിനമെല്ലാര്ക്കും
അറിവായി ഭവിക്കുകില്‍ പുകിലത് പറവാമോ.
കരുതിയിരിക്കുവതെന്തിനു നീ വൃഥ-
കരുതിയിരുന്നല്ലാ വന്നതുമീ ഭൂവിലും
കൊണ്ടു ചെന്ന്ന്നാക്കുമവന്
എത്തേന്ടിടത്തിടറാതെയവനെ
പിന്തുടര്ന്നിന്നടിവെക്കുകില്.
ഇന്നലെ ക്കഴിഞ്ഞു പോയി,
തിരികെ കൈക്കുംമ്പിളില്ക്കൊരാ-
നൊക്കുമോ ചോര്ന്നലിഞ്ഞ
ജലമതാഴിയില് നിന്നല്‍പ്പമെങ്കിലും!
വന്നില്ല നാളെ,യതാരും കണ്ടുമില്ല-
ആധിപൂണ്ടിടറി പതറുവതെന്തിനു,
ഇന്നിന്റെ നെറുകയില്‍ നേരിന്റെ
ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ
മുഗ്ദ സുഗന്ധത്തിലലിയട്ടെ
ഇന്നിന്റെ നോവുകള്‍...
5 comments:
"ഇന്നിന്റെ നെറുകയില്‍ നേരിന്റെ
ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ
മുഗ്ദ സുഗന്ധത്തിലലിയട്ടെ
ഇന്നിന്റെ നോവുകള്‍..." നല്ല കവിത നന്നായി എഴുതിയിട്ടുണ്ട് ആശംസകള്‍ !!
ഇന്നിന്റെ നെറുകയില്‍ നേരിന്റെ ചന്ദനം , സ്നേഹത്തിന്റെ പനിനീരില്‍ ചാലിച്ച് പുരട്ടാം
:)
"ഇന്നിന്റെ നെറുകയില്‍ നേരിന്റെ
ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ
മുഗ്ദ സുഗന്ധത്തിലലിയട്ടെ
ഇന്നിന്റെ നോവുകള്‍..."
അതു തന്നെ. നന്നായിട്ടുണ്ട് മാഷേ
വന്നീവഴീ നല്ല രണ്ടു വാക്കോതിയ കൂട്ടുകാര്‍ക്കു നന്ദി.
Post a Comment