Saturday, January 16, 2010

ഇന്നലെ ഇന്ന് നാളെ

വരുവാനു വിധിദിനമെല്ലാര്‍ക്കും


അറിവായി ഭവിക്കുകില്‍ പുകിലത് പറവാമോ.

കരുതിയിരിക്കുവതെന്തിനു നീ വൃഥ-

കരുതിയിരുന്നല്ലാ വന്നതുമീ ഭൂവിലും

കൊണ്ടു ചെന്ന്ന്നാക്കുമവന്‍


എത്തേന്ടിടത്തിടറാതെയവനെ

പിന്തുടര്‍ന്നിന്നടിവെക്കുകില്‍.

ഇന്നലെ ക്കഴിഞ്ഞു പോയി,

തിരികെ കൈക്കുംമ്പിളില്‍ക്കൊരാ-

നൊക്കുമോ ചോര്‍ന്നലിഞ്ഞ

ജലമതാഴിയില്‍ നിന്നല്‍പ്പമെങ്കിലും!

വന്നില്ല നാളെ,യതാരും കണ്ടുമില്ല-

ആധിപൂണ്ടിടറി പതറുവതെന്തിനു,

ഇന്നിന്റെ നെറുകയില്‍ നേരിന്റെ

ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ

മുഗ്ദ സുഗന്ധത്തിലലിയട്ടെ

ഇന്നിന്റെ നോവുകള്‍...


5 comments:

മാണിക്യം said...

"ഇന്നിന്റെ നെറുകയില്‍ നേരിന്റെ
ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ
മുഗ്ദ സുഗന്ധത്തിലലിയട്ടെ
ഇന്നിന്റെ നോവുകള്‍..." നല്ല കവിത നന്നായി എഴുതിയിട്ടുണ്ട് ആ‍ശംസകള്‍ !!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇന്നിന്റെ നെറുകയില്‍ നേരിന്റെ ചന്ദനം , സ്നേഹത്തിന്റെ പനിനീരില്‍ ചാലിച്ച് പുരട്ടാം

പാട്ടോളി, Paattoli said...

:)

ശ്രീ said...

"ഇന്നിന്റെ നെറുകയില്‍ നേരിന്റെ

ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ

മുഗ്ദ സുഗന്ധത്തിലലിയട്ടെ

ഇന്നിന്റെ നോവുകള്‍..."

അതു തന്നെ. നന്നായിട്ടുണ്ട് മാഷേ

rajan vengara said...

വന്നീവഴീ നല്ല രണ്ടു വാക്കോതിയ കൂട്ടുകാര്‍ക്കു നന്ദി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)