Friday, February 12, 2010

കോഴിക്കഥ

മീതെ പറക്കും പരുന്തുണ്ട്,

ക്കീഴെ കടക്കണ്ണന്‍ കാക്കയും,

വാഴക്കൈതണ്ടിലായി ചേര്‍ന്നിരുന്ന്‍

വാപിളര്‍ത്തി കടക്കണ്ണാല്‍,

കാത്തു നോക്കും കള്ള കാക്കയെ,

കാട്ടാതെ കീരിക്കും പുള്ളിനുമേകാതെ,

കാത്തു കാത്തന്നൊരുനാളടവച്ച,

മുട്ടകളൊന്‍പതും കണ്‍ തുറന്നു.

മഞ്ഞച്ച വെയിലിന്റെ പട്ടുചുറ്റി,

ഒന്‍പതും മുന്തിരിക്കണ്ണൂതുറന്നു..

കീയ്യാരം ചൊല്ലി,,,തള്ളയെ നോക്കി,

തങ്ങളിലാരാണു സുന്ദരിയെന്നവര്‍.

തമ്മിലായ്,തന്നാനം കൊക്കിനാല്‍ ചോദിക്കുന്നു.

മിണ്ടാതെ, ചില്ലാരം കൂട്ടാതെ,

കുഞ്ഞ്യോളെയെന്നോതി,അടവച്ചു

വിരിയച്ചൊരരുമ കിടാങ്ങളെയായമ്മ,

കള്ളകാക്കയ്ക്കും പൂച്ച്യ്ക്കും നല്‍കിടാതെ,,

ചില്ലിച്ചിറകിന്റെ തണലിലൊളിപ്പിച്ചു

ചിക്കി ചികഞ്ഞവളൊന്‍പതു കുഞ്ഞിനും

കൂട്ടായ്,കരുതലായി,,അമ്മയായി..

കുഞ്ഞുമണികണ്ണുള്ള, കുഞ്ഞിച്ചിറകുള്ള

കുഞ്ഞിക്കോഴിയെക്കാണുവാനായി,,

കുട്ടനന്നാരോരുമറിയാതെ,

കൂടിന്നരുകിലൊരുങ്ങിനിന്നു.

മെല്ലെ പതുക്കെ കുഞ്ഞിളം കൈകളാല്‍

കൂടായ കൂട്ടയെ തെല്ലു മാറ്റി,

കൂട്ടത്തിലൊന്നപ്പോളൂറ്റം

നടിച്ചു ചിറകുയര്‍ത്തി,

പെട്ടെന്നുച്ചാടി പുറത്തെക്കു..

കുട്ടനൊ,,കുട്ടിത്തമോടെയതിനെ

പ്പിടിക്കുവാനോട്ടമായി.

കൈവിട്ടകൂട്ടയോ,,ക്കൂടായടയാതെ

പാതിയിലൊരല്‍പ്പം പൊന്തിനിന്നു.

വെള്ളിവെളിച്ചത്തിലെക്കോടീടുവാന്‍,

തള്ളിത്തികട്ടി ബാക്കിയെട്ടുപേരും.

തള്ളക്കോഴി ക്കുറൂകിയെന്നാകിലും,

പിള്ളെരതൊട്ടും കേട്ടുമില്ല

കാണട്ടെ ഞങ്ങളും, കൂടിന്നു വെളിയിലെ

കുന്നും മലകളും,കളകളം പാടുന്ന പുഴയെയും,

കാണട്ടെ ഞങ്ങളും,കാണത്ത കാഴ്ച്കള്‍.

കാണുവാനുള്ള കൌതുകമൊക്കെയും.

അപ്പുറമിപ്പുറമിങ്ങോട്ടുമങ്ങോട്ടും

ഒന്‍പതുപേരവര്‍ പാറിനടക്കുന്നു.

തള്ളയവളീല്‍ നിറയുന്നു നിലവിളി.

കുസ്രുതികുട്ട്യോളെയൊറ്റക്ക്

കൂട്ടിലാക്കാന്‍ നെട്ടൊട്ടമൊടുന്നാരമ്മ..

കുട്ടനൊ പേടിച്ചരണ്ടു പോയി.

അപ്പൂപ്പനിപ്പമറിഞ്ഞെന്നു വന്നീടില്‍,

അടിയതു നിശ്ചയമെന്നോര്‍ത്തു കുട്ടനും.

പലവഴി പാഞ്ഞു പെറുക്കിയെടുത്തീട്ടു-

ടനടി കൂടിനകത്താക്കാന്‍ ധടുതിയില്‍

കൂടയതടക്കാന്‍ നേരം,

അയ്യൊ, പാവമതൊന്നിന്‍ നെറുകയില്‍

കൂട കമിഞ്ഞിറുകിപോയ്തു കണ്ടതുമില്ല.

അങിനെയൊന്‍പതിലൊന്നു കുറഞ്ഞീക്കഥ

കോഴിത്തള്ള പറഞ്ഞതുമാണേ…


5 comments:

Sabu Kottotty said...

കുട്ടികള്‍ക്കൊരു കുട്ടിക്കവിത...

kambarRm said...

നന്നായിരിക്കുന്നു...
ഹ്രദ്യമായ ഒരു കുട്ടിക്കവിത...

rajan vengara said...

നന്ദി..അതെ ഒരു കുട്ടിക്കവിത..

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു രാജേട്ടാ :)

പട്ടേപ്പാടം റാംജി said...

കുട്ടിക്കവിത കൊള്ളാം.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)