പകലവനാം ശില്‍പ്പി വിരിച്ചിടുന്നൊരു
തിരശ്ശീല പടിഞ്ഞാറന്‍ മാനം മുഴുക്കെ
പകലിനെ പൊതിഞ്ഞു മാറ്റുന്നു തന്‍
ശില്‍പ്പചാതുര്യമാരുമറിയാതിരിക്കുവാന്‍
സന്ധ്യയാം രംഗപടത്തിനകത്തിരുന്നവനാം
കര്‍മ്മകുശലന്‍ മിനുക്കിയൊരുക്കുന്നു
നാളെയെയതിരമ്യമായരൊരുമറിയാതെ.
ഒര്‍ല്‍പ്പ വിരാമമവുമില്ലാതെയാ
കര്‍മ്മനിരതന്‍ മഹാശില്‍പ്പി മെനയുന്നു
രാവിന്‍ തട്ടമിട്ടുമറച്ച രംഗഭൂവിലിരുന്നു
നാളേ പുലരാനിരിക്കുന്ന പകലിനെ..!
ആരാലുമെത്തിനോക്കരുതേ—തുനിഞ്ഞാലു-
മനാവരണമാകുന്നില്ലവനുടെ സൃഷ്ടിവൈഭവം.
മുഷിയാതെ ചിലപ്പൊള്‍ പൌര്‍ണ്ണമിപ്പെണ്ണും
താരകവിളക്കേന്തിയെത്തിനോക്കാറുണ്ടാ-
മാഹാകരവിരുതന്നരിയ ചലനങ്ങളെ.
തീരത്തെത്തൊടും തിരതൊട്ടുയരത്തിലൂ-
യലാടും മേഘത്തിനലച്ചിലും, മേച്ചില്‍-
പ്പുറം തേടൂം സകലജീവജാലത്തിന്നാ-
കുലചിത്തങ്ങളീലെയാക്ക്രന്തനങ്ങളും,
അല്ലലുമരിയയാമോദങ്ങളുമാബലിന്‍
തളിര്‍ദളമകമെയിരിക്കും പൂംബൊടി
നുകാരനായടുക്കും കരിവണ്ടിനുന്മാദ
രാഗവിലോലഗീതിയും രചിക്കുന്നവന്‍
ഗതിതേടിയുത്തരം കാക്കും ഗൌളി
ക്കാത്മരക്ഷക്കൊരതികൌശലം ചമച്ചും,
ലോകപാലനം ചെയ്യുവാനാ പെരുംതച്ച-
നിന്നുമിതാ ഇരുളീന്നാട വലിച്ചിടുന്നു
നേരമെന്നുമ്പോല്‍ സായന്തമായിടുന്നു.
1 comment:
very nice....
all the best
lov
nisi
Post a Comment