Thursday, August 6, 2009

രാജപാചകം-പരിപ്പുകറി.

രാജപാചകം.-പരിപ്പു കറി.

പ്ലേറ്റില്‍ കാണുന്നതില്‍ തേങ്ങ മാറ്റി വച്ചു ബാക്കിയൊക്കെകറിപാത്രത്തിലാക്കി,പരിപ്പ് വേവാന്‍ പാകത്തില്‍ വെള്ളമൊഴിച്ച് ,ആവശ്യത്തിനു ഉപ്പും,മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക,വെന്തു വരുംബോള്‍ അല്‍പ്പം എരിവിനു,ആവശ്യപ്രകാരം മുള്‍കു പൊടിയും ചേര്‍ക്കുക.ഇതു നന്നായി തിളച്ചു വെന്തു,പരിപ്പു ഉടഞ്ഞ് പരുവമാകട്ടെ,ഈ സമയത്തിനിടെ മാറ്റി വച്ച തേങ്ങ ഒരു നുള്ള് ജീരകവും ചേര്‍ത്തു അധികം മെതിയാതെ അരച്ച് എടുക്കുക,വെന്തുടഞ്ഞ പരിപ്പിലേക്കു ഈ തേങ്ങ അരച്ചതു ചേര്‍ത്തു ഒന്നു നന്നായി തിളപ്പിച്ചു വേവിക്കുക, ആയി! കറിയായി!!,ഇനി ഒന്നു നേരിയതായി അരിഞ്ഞ് വച്ച ഉള്ളി അല്‍പ്പം എണ്ണയില്‍ വറുത്തെടുത്തു കറിയില്‍ ചേര്‍ക്കുകയേ വേണ്ടൂ.

വാഹ്,ക്യാ കറി ഹെ!!!

ഇതു ബ്രെഡിന്റെ,ചപ്പാത്തിയുടെ,ചോറിന്റെ, പ്രത്യേകിച്ച് പച്ചരി ചോറിന്റെ കൂടെ കഴിക്കാന്‍ ബഹുരസമാണു.

15 comments:

Typist | എഴുത്തുകാരി said...

പലപ്പോഴും ഉണ്ടാക്കാറുണ്ട്. വളരെ എളുപ്പമല്ലേ?

ശ്രീലാല്‍ said...

രായപാചകം :)

ചാണക്യന്‍ said...

പരിപ്പുകറി ഇഷ്ടായി....

അരുണ്‍ കരിമുട്ടം said...

ഒന്ന് പരീക്ഷിക്കട്ടേ

Unknown said...

ഞാൻ ഇഷ്ടപെടാത്ത ഒരു വിഭവമാണിത്.എന്നാലും പുതുമ തോന്നി

sg. said...

ഗതികെട്ടാല്‍ പുള്ളി പരിപ്പും തിന്നും!
എന്റെ വയറില്‍ കത്തല്‍,നാവില്‍ കപ്പല്‍!

ശ്രീലാല്‍ said...

രായാട്ട ങ്ങളീ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റ്.. ഒരു മാതിരി പയേ സാരി വിരിച്ചപോലെ..
എന്നിട്ട് ഒന്ന് ഉശാറാക്ക്..

രാജന്‍ വെങ്ങര said...

അത്രക്കു ടെക്നിക്കല്‍ പുത്തി ഇല്ലെന്റെ മോനെ സ്രീലാ..എന്നാലും ഒരു കൈ നോക്കാം...

ശ്രീ said...

എളുപ്പമായതിനാല്‍ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്.

ശ്രീലാല്‍ said...

കണ്ട. കണ്ട.. ഇപ്പൊ എന്തൊരു ബ്‌ര്‍ത്തീം മനാരോം ഇണ്ട്..?
ഇനി ആ ഫോണ്ട് ഒന്ന് ചെറുതാക്ക്.. ബേണ്ടാണ്ട് ബോള്‍ഡാക്കണ്ട. കെട്ടാ.

ഈന്റെ ബൈയെന്നെ ഒരാള് ബേണപ്പാ..

രാജന്‍ വെങ്ങര said...

ബേണം ബേണം.. അല്ലാണ്ടു കുരിപ്പ് ഒന്നും ചെയ്യൂ‍ലാ..പിന്നെ കുളിപ്പിച്കു കുളിപ്പിചു കുഞ്ഞീല്ലാണ്ടാവോ എന്നാണു പേടി...അങിനെ വല്ലതും പറ്റിയാല്‍ നിന്നെ ഞാന്‍.....

ശാന്ത കാവുമ്പായി said...

ആദ്യമായിട്ട്‌ വിരുന്ന് വന്നതാണ്‌.വയറ്‌ നിറഞ്ഞല്ലോ.

രാജന്‍ വെങ്ങര said...

ഉയ്യിന്റ്പ്പാ..പെങ്ങളു ആദ്യായി വന്നിറ്റു പരിപ്പെല്ലപ്പാ കൂട്ടാന്‍ കൊടുത്തേ...!! പറഞ്ഞിറ്റു ബന്നൂടാഞ്ഞില്ലേ, എന്തെങ്കിലായിറ്റ്
ആക്ക്വായിര്‍ന്നല്ലപ്പാ..

വിജയലക്ഷ്മി said...

mone,pachharichorum,parippukariyum,ithhiri kannimaanga achhaarum koodiyayaal bhesh..oru pappdam koodi...enkil athibhesh...

രാജന്‍ വെങ്ങര said...

ചേച്ചിയേ... ചേചി പറഞ്ഞതാ അതിന്റെ ഒരു കോമ്പിനേഷന്‍..

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)