“നിന്‍ മിനുപ്പാര്‍ന്ന തൂവലിന്നഴകില്‍
മയങ്ങി ഞാനുമിന്നീ ബന്ധനത്തിലായി.
കൂടെ പറന്നുയരാന്‍,
കൂടൊന്നില്‍,കൂട്ടായി
ചാരെയിരുന്നു കൊക്കുരുമ്മാനാശിച്ച്
കൂടെ പോന്നതാണെന്റെ കുറ്റം
അല്ലെങ്കിലീമഴച്ചാറലില്‍,
കൂടൊന്നുമില്ലാതെയീജനല്‍
പടിയിലിങ്ങനെയിരിക്കുവാന്‍
പിഴയെന്തു ചെയ്തു ഞാന്‍?
മിണ്ടേണ്ടയെന്നോടു,നീയിനി
യൊരുക്കുമൊരു കൂടൊന്നെനിക്കായ്,
അതുവരേക്കും,ഞാനിനി കൂടില്ല,
നിന്നോടൊല്‍പ്പവും ദയയുമില്ല.“
“പെണ്ണെ പിണങ്ങല്ലേ..
തോര്‍ന്നുനീങ്ങട്ടെയീമഴ,
മെനക്കാമൊരൊമനക്കൂട്
ഞാന്‍ നിനക്കായ്,
വാടല്ല പൊന്നേ നിന്‍ മുഖം.”
കര്‍ക്കിടകം കഴിഞ്ഞോട്ടേ,
കാറുമാറി തെളിഞ്ഞോട്ടേ,
അരികാലാക്കാണുമായരളി
ച്ചെടിക്കൊമ്പില്‍,
ആരാരും കാണാത്തയഴകുള്ള
പൂച്ചെടിച്ചില്ലയൊന്നില്‍,
അല്ലലറിയാതെയടയിരിക്കാന്‍
അഴകുള്ളൊരൊമന കൂട് കെട്ടി
അതിനുള്ളിലാക്കും നിന്നെ ഞാന്‍”.
ഇണയുടെ ഈ പഞ്ചാര വാഗ്ദാനം കേട്ട്,
പിണക്കം മറന്ന പെണ്‍കിളി,
മഴമാറിതെളിയുന്ന ആകാശത്തെ നോക്കി
ചെറുതായിചിലച്ച് ചിറകനക്കി
പറന്നു പോയി.
പിന്നാലെയാ ആ ആണ്‍കിളിയും.
4 comments:
കാലത്തെ, ഓഫീസ് ജനലിന്റെ പുറത്തു വന്നു കുറുകി ചിനുക്കി നില്‍ക്കുന്ന ഈ ഇണകളെ കണ്ടപ്പോള്‍,അതു ക്യമറയിലാക്കണമെന്നേ തോന്നിയുള്ളൂ..ഫോട്ടോ അപ് ലോഡ് ചെയ്ത് ഒരു ക്യപ്ഷന്‍ കൊടുക്കാന്‍ നേരമാണു വരികള്‍ മനസ്സില്‍ തോന്നിയതു..എങ്ങിനെയുണ്ട്..?
ഇഷ്ടപ്പെട്ടു.
കൊള്ളാം ...നന്നായിട്ടുണ്ട്....,
എഴുതിയത് ദുഖിപ്പിചെങ്കില്‍ സദയം ക്ഷമിയ്ക്കുക .സന്തോഷം പരത്തുന്ന ഒരു വ്യക്തിയാണ് ഞാന്‍ .അതിനാല്‍ താങ്കളുടെ അഭിപ്രായം മാനിച്ചു ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തി .എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പണയം വച്ചും .മാലോകരുടെ സന്തോഷം എന്റെയും സന്തോഷം .....
പക്ഷികള്‍ പറക്കട്ടെ, അതിരുകളില്ലാത്ത ഈ നീലാകാശത്ത് അവര്‍ പരിഭവം മറന്ന്, പറന്ന് കളിക്കട്ടെ.
Post a Comment