Thursday, July 23, 2009

ഈയീറനിടവഴിയില്‍നിന്നുണരുന്നോര്‍മകള്‍

ഓര്‍മ്മകളിതു പോല്‍ നനയുന്നു...
അന്നൊരു ചാറല്‍ മഴ ചാഞ്ഞ് പെയ്ത
നേരം,
കുട കരുതാതെ നീയീ വഴിവന്നതും,
നനവലിഞ്ഞു നീയീറനണിഞ്ഞ്
വന്നെന്‍ ഇറയകോലായക്കോണില്‍
നിന്നതും,
മച്ചക മരപ്പാളിക്കിടയിലൂടെ
നിന്‍ മുഗ്ദസൌന്ദര്യാമാവോളം
നുകര്‍ന്നതും,
പിന്നെയന്നുമീ വഴി നീ വരുന്നതും കാത്തു
ചങ്കിടിപ്പോടെ നിന്നതും,
അരികിലെത്തുമ്പൊഴെക്കുമുള്ള-
ധൈര്യമെല്ലാം ചോര്‍ന്നസ്ത്രപ്രാണനായി
അരുതാത്തെന്തൊ ചെയ്തെന്നമട്ടിലിടറിനിന്നതും...
നനവാര്‍ന്നമണ്ണില്‍ പുതഞ്ഞ നിന്‍
കാലടിയടയാളത്തിലെന്‍ കാല്‍ ചേര്‍ത്ത്
നിര്‍വ്രുതി പൂണ്ടതും...
കാലമേറെക്കഴിഞ്ഞപ്പോള്‍..
നീ കാണാമറയെത്തെങ്ങോ
പോയ്മറഞ്ഞതും,
കാണാനാശ പെരുത്തുള്ളില്‍
നിറഞ്ഞു നിന്നെത്തേടി നടന്നതും,
ഒരുത്സവ കാഴ്ച്ചയില്‍,
കയ്യിലൊരൊമന കുഞ്ഞുമായരികിലേക്കോടിവന്നതും,
എല്ലാമൊരുമിന്നലില്‍ തെളിഞ്ഞ
ചിത്രമായുള്ളിലുണരുന്നീവ്ഴി നടന്നപ്പോള്‍..



4 comments:

Anil cheleri kumaran said...

..നനവാര്‍ന്നമണ്ണില്‍ പുതഞ്ഞ നിന്‍
കാലടിയടയാളത്തിലെന്‍ കാല്‍ ചേര്‍ത്ത്
നിര്‍വ്രുതി പൂണ്ടതും..
അതാണു പ്രണയം, മനോഹരം വരികൾ.

ramanika said...

nannayirikkunnu.

ഷിനില്‍ നെടുങ്ങാട് said...

പ്രണയം തുടിക്കുന്ന ഗൃഹാതുരത്വം തുടിക്കുന്ന വരികള്‍.

പിന്നെയന്നുമീ വഴി നീ വരുന്നതും കാത്തു
ചങ്കിടിപ്പോടെ കാത്തുനിന്നതും,

ഇവിടെ ആദ്യത്തെ വരിയിലെ “കാത്ത്“ എന്ന വാക്ക് വീണ്ടും ആവര്‍ത്തിച്ചത്പോലെയുള്ള ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുമല്ലൊ..

രാജന്‍ വെങ്ങര said...

കുമാരന്‍,രമണിക,ഷിനില്‍ നന്ദി, ഇതുവഴി വന്നതിനു.ഷിനില്‍ പറഞ്ഞതു ശ്രദ്ധിച്ചു.നന്ദി.തിരുത്താം.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)