Friday, March 20, 2009

ഷൈനാ സക്കീര്‍.

എന്നത്തേയും പോലെ, കുറേ പേരിലെങ്കിലും ആ ഒരു വലിയ ഉത്തരത്തിന്റെ ചോദ്യമവശേഷിപ്പിച്ചുകൊണ്ടു പറന്നകന്നു പോയ, ഷൈനാ സക്കീറിന്റെ ഓര്‍മ്മക്കു।
നീ പറന്നു പോയിരിക്കുന്നു
ചിറകടിയൊച്ചയില്ലാതെ.
പറന്നകന്ന വഴിയിതിലോതൂവി,
നീ നിന്‍ സ്നിഗ്ദ്മാംതൂവലിനിളമിതളുകള്‍
വഴിയാത്രക്കാരിലാരറിയുന്നു,
നീ നെഞ്ചിലടക്കിയ വേദന?
ഓരോ തൂവല്‍ പൊഴിഞ്ഞിളകുംബോഴും
ജീവനാണടര്‍ന്നടിഞ്ഞതെന്നറിഞ്ഞതു
നീ മാത്രം,നീ മാത്രം
ഇനിയിഴപിരിക്കാം,
നിറചാര്‍ത്തലിഞ്ഞ പീലിതന്‍നീളമളക്കാം,
നിവ്രുത്തിപോല്‍നിരത്തിവെക്കാ-മപ്പൊഴും,
കൊത്തിവലിക്കാനെത്തുംചിലരിതുവഴി
പറന്നൊഴിഞ്ഞകന്നിട്ടും
പിരിയാതിരിക്കുന്നല്ലൊ
നിന്നെ കൊത്തിവലിക്കാനെത്തും
കഴുകകൊക്കുകള്‍
കൊത്തി ചികഞ്ഞും
കുശുംബിച്ചും കലപിലകൂട്ടി
മദിക്കുമിനിയിവര്‍ നിന്‍
മിനുപ്പാര്‍ന്ന പീലിക്കുമേല്‍
എന്താകിലെന്തു??
നീയുമിന്നെങ്ങോ...
ഒരു നുണ പോലെ,
കണ്ടടര്‍ന്ന കിനാവിനോ-
ര്‍മ്മപോല്‍മാഞ്ഞകന്നു പോയി.

ഷൈനിയുടെ, വെളിച്ചം കാണാത്ത കവിതകളെ ,അനുവാചകര്‍ക്കു മുന്നില്‍ തുറന്നു വെക്കാം എന്നു വാഗ്ദാനം ചെയ്യുന്ന ബ്ലോഗിലേക്കുള്ള ലിങ്ക് താഴെ നല്‍കിയിരിക്കുന്നു।
http://mezhukutheevandi.blogspot.com

4 comments:

shaji said...
This comment has been removed by the author.
shaji said...

....silence is not only abscence of words ....silence is ..... .....

ശ്രീ said...

നന്നായിരിയ്ക്കുന്നു

Anil cheleri kumaran said...

ഷൈനയെക്കുറിച്ചുള്ള ഈ വരികൾ നന്നായിരിക്കുന്നു.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)