Friday, February 6, 2009

വിത്തിന്‍ മോഹങ്ങള്‍.

വിത്തിന്‍ മോഹങ്ങള്‍.
തപസ്സിനന്ത്യം, കൊതിക്കുന്നൊരോവിത്തും വിതയതില്‍ കുരുക്കുവാന്‍।
മണ്ണിനീറന്‍ മനസ്സിലേക്കിളംവേരിറക്കി
പതുക്കെ പടര്‍ന്നൂര്‍ജംവലിച്ചൂറ്റിയെടുത്തുയര്‍ന്നു
പൊങ്ങിതിരി നീട്ടി ചിരിക്കുവാന്‍‍കൊതിക്കുമോരൊവിത്തും।!
ഇലയൊന്നു പറ്റുകില്‍,
കമ്പിനിളം പാര്‍ശ്വമതില്‍‍തൊങ്ങലായി നിന്നുണ്മ തന്‍‍പാല്‍ വെളിച്ചം
കുടിച്ചുയിരിനുയിരേകി തുടിക്കാനിതിനു മോഹം!
ഇലകളിതിനനേകമുയിര്‍ക്കിലോ!॥
ഇളംകാറ്റിനോടു സല്ലപിക്കണം।!
കാത്തിരുപ്പിനന്ത്യമൊരു ദിനം റുതുമതിയായി തളിര്‍ക്കണം,
മണമിയലും പൂവായി ,
പിന്നെ കായായ്
ഒരു കവിതപോലായ്കാലത്തിനൊരുപൂവുടലായി ചമയണം।
വിത്തിതു മോഹമിതുപോലനവധിഹ്രുത്തിലൊതുക്കിയിരിക്കാം।

6 comments:

BS Madai February 9, 2009 12:04:00 AM PST  

വിത്തിന്റെ കുഞ്ഞു മോഹങ്ങള്‍ "പൂവണിയട്ടെ"...

കുമാരന്‍ February 9, 2009 12:24:00 AM PST  

കവിത ഇഷ്ടപ്പെട്ടു.

...പകല്‍കിനാവന്‍...daYdreamEr... February 9, 2009 12:53:00 AM PST  

പതുക്കെ പടര്‍ന്നൂര്‍ജംവലിച്ചൂറ്റിയെടുത്തുയര്‍ന്നു
പൊങ്ങിതിരി നീട്ടി ചിരിക്കുവാന്‍‍കൊതിക്കുമോരൊവിത്തും।!

നന്നായി കൂട്ടുകാരാ.. ആശംസകള്‍...

the man to walk with February 10, 2009 8:27:00 PM PST  

best wishes

രാജന്‍ വെങ്ങര February 12, 2009 9:18:00 PM PST  

thanks to you all for coming here....

വിജയലക്ഷ്മി February 14, 2009 9:34:00 AM PST  

kavitha othhiri ishtamaayi...aashamsakal!!

Labels

നിങ്ങളോട്...

പലവഴികളതില്‍ പ്രയാണംതുടരുമെന്‍ പ്രിയ തോഴരേ..
പറഞ്ഞ വാക്കിനും,
പറയാനിനി ബാക്കിയാം വാക്കിനും,
പങ്കുവെക്കാനാവുമോനോവുകള്‍,നേരുകള്‍,
നീണ്ട രാത്രികള്‍നിദ്രയില്‍ കാട്ടിയ കനവുകള്‍!
പ്രാണനില്‍ പ്രണയമായി,
മഞ്ഞു പോല്‍ പെയ്തിറങ്ങി
പാതിവഴി മറഞ്ഞ കാമിനി-
യവളുടെയോര്‍മ്മയില്‍
പകലുരുക്കിയ സ്വപ്നങ്ങളും,
പുലരിമാഞ്ഞാപകലിന്റെ
തീഷ്ണ രാഗങ്ങളില്‍,
ഉള്ളിലാളും വാക്കിന്റെ
തീച്ചൂടുപൊള്ളിച്ച നെഞ്ചിന്റെ കുറുകലും ,
പങ്കുവെക്കാനാവുകില്‍
‍ധന്യനിവനും ധന്യരേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP