നേരമെന്തായി?
വാതില്‍ പടികടന്നെത്തിയിയോ പകല്‍വെളിച്ചം?
നിനക്കു വയ്യെന്നൊ?
മെനക്കാം, ഞാന്‍ ചായ നിനക്കുമെനിക്കും
അപ്പൊഴേക്കും നീ എഴുന്നേല്ക,
പകുത്തു കുടിക്കാം ഇന്നും നമുക്കൊന്നുപോലീ-ചുടുചായ।
എവിടെ നീ?
നിന്‍നിശ്വാസവുമെങ്ങുമില്ലല്ലോ?
എന്തിതു?
നിങ്ങളെല്ലാം മറന്നുവോ?
ഇന്നലെയത്താഴമൊരുമിച്ചുണ്ണുന്നതിന്‍ മുമ്പു-
യിരവസാനിപ്പിക്കുവാന്‍ അവസ്സാനവറ്റിലുംവിഷം ചേര്‍ത്ത-
യുരുള നാം ഒന്നിച്ചുണ്ടു കിടന്നതും
നാം രാത്രിയിലെപ്പൊഴോ മരിച്ചതും ഇത്രവേഗം മറന്നെന്നോ?
ഓ ശരി തന്നെ,
ഞാന്‍ ഓര്‍ക്കുന്നു,
എങ്കിലും എവിടെ നാം...ഇപ്പോള്‍?
ഞാനിവിടെയെവിടെയോ ഉണ്ടു!
എവിടെ।?കാണുവതില്ല !
നിങ്ങളിതേങ്ങോട്ടു പോയി...?
അപ്പോ നീ ഇപ്പൊഴും എന്നടുത്തുണ്ടു?
എവിടെ നിന്റെയാ ചുരുണ്ട തലമുടി?,
നേര്‍ത്ത നിലാവലിഞ്ഞ നെറ്റി?
നീണ്ടുയര്‍ന്ന നേര്‍ത്ത നാസികം?
എന്നുമെന്നെ മോഹിപ്പിക്കുമാ ചുണ്ടുകള്‍?
പുന്ചിരി പൂവലിഞ്ഞ നിന്‍മുഖം?
ഇല്ല,നീയില്ലായെന്നരികില്‍, ഞാനുംഇതെവിടേയെന്നറിയില്ല।
ഓ॥ കേള്‍പ്പതില്ലേ ? മുന്‍വതിലില്‍ ആരോ തട്ടിവിളിക്കുന്നു।
നീയടച്ചിട്ടിരുന്നൊ? മരിക്കുന്നതിന്മുമ്പവ?
പാല്‍ക്കാരനായിരിക്കാം പതിവുപോലവനിന്നും വന്നതാവാം।
കാത്തിരുന്നു കണാഞ്ഞവന്‍ പോകുകില്‍,
അരാലറിയുമയല്‍ക്കാര്‍ നാം വരിച്ച മരണത്തെ?
പോയി തുറക്കട്ടെ ഞാനാ വാതില്‍,
അവനറിയട്ടെ,
നാലാളവനിലൂടേയുമറിയട്ടെ
ഇന്നലെ രാത്രി നാംമരിച്ച കാര്യം।
തുറക്കനാവുമെന്നെനിക്കു-
റപ്പില്ലൊരുവാതിലും,
നാം ശരീരമില്ലാത്തവര്‍,
വേര്‍പിരിഞ്ഞകലാനവാത്ത രണ്ടാല്‍മാക്കള്‍।
നിങ്ങളിതങ്ങു നോക്കൂ,
കട്ടിലില്‍നാമുപേക്ഷിച്ച ദേഹം।
നോക്കാന്‍ കണ്ണെവിടെ? വേണ്ടന്നോ?
അതേ॥!
കാണമെനിക്കും നാമുപേക്ഷിച്ച ശരീരത്തെ।
നീയിവിടെ എന്റടുത്തു, തൊട്ടടുത്തോ!!?
നാമിരുവരും ഇക്കോണിലുയരത്തിലു- ത്തരത്തില്‍ ഞാന്നിരിപ്പോ!
വന്നെത്തി നോക്കുന്നുണ്ടാരോ ജനലിലൂടെ।
പാല്‍ക്കാരനല്ലിതു, പത്രക്കാരന്‍।
കണക്കു തീര്‍ത്തില്ലവനും ബാക്കി വച്ചു।
തിരിച്ചു പോകുന്നിതവനും,
വിളിക്കണോ, പറയണോ മരണകാര്യം?
വേണ്ട, കഴിയുകയുമില്ലിനി,നാം ശരീരമില്ലത്തോര്‍।
കാത്തിരിക്കാം വരുമാരെങ്കിലും, നീയരികിലിരിക്കൂ।
കണ്ടിരിക്കാം,
കാവലായി കാത്തിരിക്കാം,
ആരാദ്യം വന്നേറ്റു വങ്ങും നാമുപേക്ഷിച്ച ദേഹത്തെ?
അങ്ങിനെ,
കാരണങ്ങളെഴുതാതെ,
കുറിപ്പടികളൊന്നുമേതുമില്ലാതെ,
മരണത്തേ വരിച്ച ദമ്പതിമാര് ദേഹമടര്‍ന്നുപോയ്,
വെറും രണ്ടാല്‍മാക്കള്‍ മാത്രമായി,
ഉറക്കറയിലവരുടെതന്നെ ശവത്തിനു കാവല്‍നില്‍ക്കയാണൂ,
അനന്തരകാര്യങ്ങള്‍ സംഭവിക്കുന്നതു കാണാനായി।
1 comment:
സ്വന്തം ശരീരത്തിനു കാവല്‍ നില്‍ക്കുന്ന ആത്മാക്കള്‍!
Post a Comment