വിത്തിന്‍ മോഹങ്ങള്‍.
തപസ്സിനന്ത്യം, കൊതിക്കുന്നൊരോവിത്തും വിതയതില്‍ കുരുക്കുവാന്‍।
മണ്ണിനീറന്‍ മനസ്സിലേക്കിളംവേരിറക്കി
പതുക്കെ പടര്‍ന്നൂര്‍ജംവലിച്ചൂറ്റിയെടുത്തുയര്‍ന്നു
പൊങ്ങിതിരി നീട്ടി ചിരിക്കുവാന്‍കൊതിക്കുമോരൊവിത്തും।!
ഇലയൊന്നു പറ്റുകില്‍,
കമ്പിനിളം പാര്‍ശ്വമതില്‍തൊങ്ങലായി നിന്നുണ്മ തന്‍പാല്‍ വെളിച്ചം
കുടിച്ചുയിരിനുയിരേകി തുടിക്കാനിതിനു മോഹം!
ഇലകളിതിനനേകമുയിര്‍ക്കിലോ!॥
ഇളംകാറ്റിനോടു സല്ലപിക്കണം।!
കാത്തിരുപ്പിനന്ത്യമൊരു ദിനം റുതുമതിയായി തളിര്‍ക്കണം,
മണമിയലും പൂവായി ,
പിന്നെ കായായ്
ഒരു കവിതപോലായ്കാലത്തിനൊരുപൂവുടലായി ചമയണം।
വിത്തിതു മോഹമിതുപോലനവധിഹ്രുത്തിലൊതുക്കിയിരിക്കാം।
6 comments:
വിത്തിന്റെ കുഞ്ഞു മോഹങ്ങള്‍ "പൂവണിയട്ടെ"...
കവിത ഇഷ്ടപ്പെട്ടു.
പതുക്കെ പടര്‍ന്നൂര്‍ജംവലിച്ചൂറ്റിയെടുത്തുയര്‍ന്നു
പൊങ്ങിതിരി നീട്ടി ചിരിക്കുവാന്‍കൊതിക്കുമോരൊവിത്തും।!
നന്നായി കൂട്ടുകാരാ.. ആശംസകള്‍...
thanks to you all for coming here....
kavitha othhiri ishtamaayi...aashamsakal!!
നന്നായിട്ടുണ്ട്..
Post a Comment