ഇല്ലെനിക്കാവില്ല-
യീരണഭേരിയിലുന്മാദിക്കുവാന്.
മരിച്ചുവീണതെന്നുമെന്നനിയനുമേട്ടനുമെങ്കിലും,
ഇടറിവീണതെന്നനിയത്തിയുമമ്മയും
ചേച്ചിയുമാവാമെങ്കിലും,
ആവില്ലെനിക്കൊരിക്കലുമീ
മണ്ണിലൊരു ചോരപുഴയൊഴുകിടുന്നതു കാണുവാന്‍।
വന്നിടാം പിംഗാമിനികളനവധി!
അവരിലുമിയിര്കൊള്ളാതിരിക്കമോ
പ്രതികാരജ്വാലയതിലുയിരെടുക്കാന്
പോന്ന കയ്യിന് കരുത്തു।
ആ കരുത്തിലുലായതിരിക്കുമോ
യിനിപിറക്കാനിരിക്കും
കുരുന്നിന് മനവും,
കാത്തിരിക്കും കാട്ടാള
നീതി കണ്ടെത്തുവാന്‍.
കരുതണമതും നാമീ
ലോക വാഴ്ച്ചയില്
കരുത്തിന് കഥ നിര്മ്മിചീടുവാന്
കോപ്പു കൂട്ടുകില്‍.
നീതിശാസ്ത്രങ്ങളനവധിയുണ്ടാവാമെങ്കിലും,
ചീറ്റും ചോരക്കില്ല, നിറഭേദം!
അതെപ്പോഴും ചുവന്നിരിപ്പൂ।
യുദ്ധം വിരാമമല്ലൊന്നിനും
തുടക്കമത്രെ-യതു തടുക്കിലുത്തമം.
4 comments:
Good bhai
:-)
അതെ..യുദ്ധം ഒന്നിനും പരിഹാരമല്ലെന്നു നമ്മെ വീണ്ടും,വീണ്ടും ഓര്‍മ്മിപ്പിക്കുന്നു....നന്ദി,ഈ വരികള്‍ക്ക്..
നല്ല വരികളും ആശയവും....എന്നാല്‍ ഗീതോപദേശം ഓര്‍ക്കുക....
kavitha valare nannaayirikkunnu mone..nalla arthhavathhaaya varikal.............."nanmmakalum outhuvalsaraashamsakalum"nerunnu...
Post a Comment