Thursday, January 8, 2009

പരിണാമം.

ജീവിതത്തെ വ്യാഖ്യാനിക്കവുമോ
എന്നു നീ ചോദിച്ചപ്പോള്‍
ഒരു കടലോളം മഷി വേണമെന്നു
ഞാന്‍ പറഞ്ഞു।
നീ കൊണ്ടുവന്നതോ
നേര്‍ത്തൊരിളം മഷിത്തണ്ടും!
ഇതുകൊണ്ടെന്തെഴുതാന്‍
എന്നു ഞാന്‍ ചോദിച്ചപ്പോള്‍,
എഴുതപെട്ടതൊക്കെ മായ്ച്ചുകളയാനാണിതെന്നു നീ।
അപ്പോള്‍ മുതല്‍ ഞാനൊരു സ്ലേറ്റ് ആവുകയായിരുന്നു.

6 comments:

Praveen Vattapparambath January 8, 2009 3:26:00 AM PST  

കൊള്ളാം ... പക്ഷെ ഒന്നും മാച്ച് കളയണ്ട ...പിന്നാലെ വരുന്നവര്‍ക്ക് ആവശ്യമായി വരും ...

ആസംസകളോടെ ..പ്രവീണ്‍

BS Madai January 8, 2009 3:36:00 AM PST  

mashithandenkilum kittiyallo maashe..

e - പണ്ഡിതന്‍ January 8, 2009 4:10:00 AM PST  

സ്ലേറ്റ് താഴെ വീഴാതെ നോക്കണേ

...പകല്‍കിനാവന്‍...daYdreamEr... January 9, 2009 11:14:00 AM PST  

രാജന്‍ താങ്കളുടെ എഴുത്ത് വളരെ ഇഷ്ടമാണ്... ഒന്നും മായ്കേണ്ട... പകരം കുത്തി കുറിച്ചാല്‍ മതി...

lakshmy January 10, 2009 4:42:00 PM PST  

നല്ല വരികൾ. ഇഷ്ടമായി

KERALA ( The God's own Country ) January 15, 2009 2:19:00 AM PST  

നന്നായിട്ടുണ്ട്,ഇനിയും ഇങ്ങനെയുള്ള നല്ല നല്ല വരികള്‍ എഴുതാന്‍ കഴിയട്ടെ .....

ആശംസകളോടെ.
മുഹമ്മദ് ഷാജഹാന്‍
ബാഗ്ദാദ്.

Labels

നിങ്ങളോട്...

പലവഴികളതില്‍ പ്രയാണംതുടരുമെന്‍ പ്രിയ തോഴരേ..
പറഞ്ഞ വാക്കിനും,
പറയാനിനി ബാക്കിയാം വാക്കിനും,
പങ്കുവെക്കാനാവുമോനോവുകള്‍,നേരുകള്‍,
നീണ്ട രാത്രികള്‍നിദ്രയില്‍ കാട്ടിയ കനവുകള്‍!
പ്രാണനില്‍ പ്രണയമായി,
മഞ്ഞു പോല്‍ പെയ്തിറങ്ങി
പാതിവഴി മറഞ്ഞ കാമിനി-
യവളുടെയോര്‍മ്മയില്‍
പകലുരുക്കിയ സ്വപ്നങ്ങളും,
പുലരിമാഞ്ഞാപകലിന്റെ
തീഷ്ണ രാഗങ്ങളില്‍,
ഉള്ളിലാളും വാക്കിന്റെ
തീച്ചൂടുപൊള്ളിച്ച നെഞ്ചിന്റെ കുറുകലും ,
പങ്കുവെക്കാനാവുകില്‍
‍ധന്യനിവനും ധന്യരേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP